Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202228Wednesday

'തമിഴിൽ രജനികാന്തിനൊപ്പം അഭിനയിച്ചു; കന്നഡയിലും അഭിനയിച്ചു; ഇനി മലയാളത്തിൽ മോഹൻലാലിനോടൊപ്പം അഭിനയിക്കണം; പ്രിയദർശനോട് ചോദിക്കും'; ആഗ്രഹം തുറന്നുപറഞ്ഞ് അക്ഷയ് കുമാർ

'തമിഴിൽ രജനികാന്തിനൊപ്പം അഭിനയിച്ചു; കന്നഡയിലും അഭിനയിച്ചു; ഇനി മലയാളത്തിൽ മോഹൻലാലിനോടൊപ്പം അഭിനയിക്കണം; പ്രിയദർശനോട് ചോദിക്കും'; ആഗ്രഹം തുറന്നുപറഞ്ഞ് അക്ഷയ് കുമാർ

ന്യൂസ് ഡെസ്‌ക്‌

മുംബൈ: മലയാളസിനിമയിൽ മോഹൻലാലിനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം പങ്കുവച്ച് ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ. പുതിയ ചിത്രമായ രക്ഷാബന്ധന്റെ പ്രചാരണപരിപാടിയിൽ പങ്കെടുക്കവേയാണ് ഒരു മലയാളി ആരാധകന്റെ ചോദ്യത്തിന് തന്റെ ആഗ്രഹം അക്ഷയ് കുമാർ വെളിപ്പെടുത്തിയത്. അക്ഷയ് കുമാറിന്റെ വാക്കുകൾ ഇപ്പോൾ വൈറലായിരിക്കുകയാണ്.

ഒരുപാട് മലയാള സിനിമകൾ ഹിന്ദിയിൽ റീമേക്ക് ചെയ്ത് സൂപ്പർഹിറ്റ് ആക്കിയിട്ടുള്ള താങ്കൾ എന്നാണ് മലയാളത്തിൽ അഭിനയിക്കുക എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇതിന് മറുപടിയായാണ് തനിക്ക് മലയാളത്തിൽ മോഹൻലാലിനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം അക്ഷയ് കുമാർ പ്രകടിപ്പിച്ചത്.

'എനിക്കൊരു മലയാളം സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്. തമിഴിൽ ഞാൻ രജനികാന്തിനൊപ്പം അഭിനയിച്ചു, കന്നഡയിലും അഭിനയിച്ചു. ഇനി മലയാളത്തിൽ മോഹൻലാലിനോടൊപ്പം അഭിനയിക്കണം. മോഹൻലാലിനൊപ്പം ഒരു ചിത്രത്തിൽ എന്നെ അഭിനയിപ്പിക്കുമോ എന്ന് പ്രിയദർശനോട് ചോദിക്കും. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അതൊരു ബഹുമതിയായിത്തന്നെ കരുതും.' ഇതായിരുന്നു അക്ഷയ് കുമാറിന്റെ വാക്കുകൾ.

മലയാള സിനിമയിൽ അഭിനയിക്കാൻ സന്തോഷമേ ഉള്ളൂ. പക്ഷേ പ്രശ്‌നം എന്താണെന്നുവച്ചാൽ മലയാളം സംസാരിക്കാൻ തനിക്ക് അറിയില്ല. തനിക്ക് സ്വന്തം ശബ്ദത്തിൽ സംസാരിക്കുന്നതാണ് ഇഷ്ടം. മറ്റൊരാൾ തനിക്ക് വേണ്ടി ഡബ് ചെയ്യുന്നതിൽ താൽപര്യമില്ലെന്നും അക്ഷയ് കുമാർ പ്രതികരിച്ചു. ഈ മാസം 11-നാണ് അക്ഷയ് കുമാർ നായകനായെത്തുന്ന പുതിയ ചിത്രം രക്ഷാബന്ധൻ തിയേറ്ററുകളിലെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP