Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിരുഷ്‌ക ദീപ്‌വീർ വിവാഹങ്ങളെ കടത്തി വെട്ടാനൊരുങ്ങി അമ്പാനി പുത്രന്റെ ബാച്ച്‌ലർ പാർട്ടി; സ്വിസ് ആഡംബര തടാക റിസോർട്ടിൽ ഒരുങ്ങുന്നത് 800 പേരെ ഉൾക്കൊള്ളുന്ന കൂറ്റൻ ടെന്റ്; ലോകത്തിലെ ഏറ്റവും ചെലവേറിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനിൽ സുഹൃത്തുക്കൾക്ക് കുടിച്ച് മറിയാൻ സൗകര്യങ്ങളൊരുക്കുന്നത് ഇംഗ്ലീഷ് കമ്പനി; മൂന്ന് ദിവസത്തെ പാർട്ടിക്ക് പ്രദേശത്തെ സകല ഹോട്ടലുകളും ബുക്ക് ചെയ്ത് അമ്പാനി ഗ്രൂപ്പ്; തടാക സൗന്ദര്യം മറയുമെന്ന് നാട്ടുകാരുടെ പരാതിയും

വിരുഷ്‌ക ദീപ്‌വീർ വിവാഹങ്ങളെ കടത്തി വെട്ടാനൊരുങ്ങി അമ്പാനി പുത്രന്റെ ബാച്ച്‌ലർ പാർട്ടി; സ്വിസ് ആഡംബര തടാക റിസോർട്ടിൽ ഒരുങ്ങുന്നത് 800 പേരെ ഉൾക്കൊള്ളുന്ന കൂറ്റൻ ടെന്റ്; ലോകത്തിലെ ഏറ്റവും ചെലവേറിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനിൽ സുഹൃത്തുക്കൾക്ക് കുടിച്ച് മറിയാൻ സൗകര്യങ്ങളൊരുക്കുന്നത് ഇംഗ്ലീഷ് കമ്പനി; മൂന്ന് ദിവസത്തെ പാർട്ടിക്ക് പ്രദേശത്തെ സകല ഹോട്ടലുകളും ബുക്ക് ചെയ്ത് അമ്പാനി ഗ്രൂപ്പ്; തടാക സൗന്ദര്യം മറയുമെന്ന് നാട്ടുകാരുടെ പരാതിയും

മറുനാടൻ മലയാളി ബ്യൂറോ

സൂറിച്ച്: അടുത്തിടെ നടന്ന അമ്പാനിയുടെ മകളുടെ വിവാഹം താര സാന്നിധ്യം കൊണ്ടും ആഡംബരം കൊണ്ടും ശ്രദ്ധേയമായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന്റെ മകളുടെ വിവാഹമാകുമ്പോൾ അതിന് അൽപ്പം ആഡംബരം ഒക്കെ ആകാം. എന്നാൽ മകൾ ഇഷ അമ്പാനിയുടെ വിവാഹത്തിനായിരുന്നു അത്യാഡംബരം എങ്കിൽ ഇപ്പോൾ മകൻ ആകാശ് അമ്പാനിയുടെ വിവാഹത്തിന് മുന്നോടിയായുള്ള ബാച്ച്‌ലർ പാർട്ടിയാണ് വാർത്തകളിൽ നിറയുന്നത്.

ആകാശ് അംബാനി ശ്ലോക മേത്ത വിവാഹത്തിന്റെ ബാച്ച്‌ലർ പാർട്ടി ഈ മാസം 23 മുതൽ 25 വരെ സ്വിസ് ലക്ഷ്വറി മൗണ്ടൻ റിസോട്ട് സിറ്റിയായ സെന്റ് മോറിറ്റ്‌സിൽ ആണ് നടക്കുന്നത്. 20 മീറ്റർ ഉയരത്തിൽ ഇതിനായി ഉയരുന്ന ടെന്റിന്റെ നിർമ്മാണം സെന്റ് മോറിറ്റ്‌സ് തടാകത്തിന് സമീപം പുരേഗമിക്കുകയാണ്. ലണ്ടനിനെ പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് ബാച്ച്‌ലർ പാർട്ടിക്കായി ഈ സ്ഥലം നിശ്ചയിച്ച് ഒരുക്കങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നത്. ഇവിടെ തടാകത്തിന് തീരത്തായി ഉയരുന്നത് ആയിരത്തിനടുത്ത് ആളുകളെ ഉൾക്കൊള്ളു്‌നന അത്യാഡംബര ടെന്റാണ്. വധു വരന്മാരുടെ സുഹൃത്തുക്കൾക്കായി പാർട്ടി ഒരുക്കുന്ന സ്ഥലമാകട്ടെ ലോകത്തിലെ തന്നെ ലക്ഷൂറിയസ് പിക്‌നിക് സ്‌പോട്ടുകളിൽ ഒന്നിലും.

അടുത്ത മാസം ഒൻപതിന് മുംബൈ നഗരത്തിലാണ് വിവാഹം. സെന്റ് മോറിറ്റ്‌സിൽ നടക്കുന്ന ബാച്ച്‌ലർ പാർട്ടിയിൽ പ്രതിശ്രുത വധൂവരന്മാരുടെ സുഹൃത്തുക്കളാണ് പ്രധാനമായും പങ്കെടുക്കുന്നത്. പാർട്ടി നടക്കുന്ന ദിവസങ്ങളിൽ സെന്റ് മോറിറ്റ്‌സിലെ പ്രധാന ഹോട്ടലുകളെല്ലാം അംബാനി ഗ്രൂപ്പ് ബുക്ക് ചെയ്ത് കഴിഞ്ഞു. എയർപോർട്ടിൽ നിന്നും 200 കിലോമീറ്റർ ദൂരമുണ്ട് സെന്റ് മോറിറ്റ്‌സിലെത്താൻ. ടാക്സി ഫ്‌ളൈറ്റുകളിലും, ലിമോസിനുകളിലും അതിഥികളെ എത്തിക്കും.

അടുത്തിടെ ഇറ്റലിയിൽ നടന്ന രൺവീർ സിങ്-ദീപിക പദുകോൺ,വിരാട് കോഹ്ലി-അനുഷ്‌ക ശർമ്മ വിവാഹങ്ങളെ കടത്തി വെട്ടുകയാണ് ശതകോടീശ്വരന്റെ മകന്റെ ബാച്ച്‌ലർ പാർട്ടി. വമ്പൻ ബാച്ചിലർ പാർട്ടിയിലൂടെ കോടികൾ തന്നെ സ്വിസ് ടൂറിസത്തിന് ലഭിക്കുമെങ്കിലും മനോഹരമായ തടാകക്കാഴ്ച മറച്ചുകൊണ്ട് ഉയരുന്ന ടെന്റിനെ കുറിച്ച് പരാതിയുണ്ട് നാട്ടുകാർക്കും അന്താരാഷ്ട്ര ടൂറിസ്റ്റുകൾക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP