Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എകെ 47ന്റെ പരിഷ്‌കൃത രൂപം നിർമ്മിക്കാൻ രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ ഫാക്ടറി തുറക്കുമ്പോൾ ഉദ്ഘാടകനാകുന്നത് നരേന്ദ്ര മോദി; ഇന്ത്യയും റഷ്യയും സംയുക്തമായി 7.5 ലക്ഷം തോക്കുകൾ നിർമ്മിക്കുന്നത് 12,000 കോടിയുടെ പദ്ധതി വഴി; അമേഠിയിലെ കൊർവയിൽ ഫാക്ടറി ഉദ്ഘാടനം ഈ മാസം 28ന്

എകെ 47ന്റെ പരിഷ്‌കൃത രൂപം നിർമ്മിക്കാൻ രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ ഫാക്ടറി തുറക്കുമ്പോൾ ഉദ്ഘാടകനാകുന്നത് നരേന്ദ്ര മോദി; ഇന്ത്യയും റഷ്യയും സംയുക്തമായി 7.5 ലക്ഷം തോക്കുകൾ നിർമ്മിക്കുന്നത് 12,000 കോടിയുടെ പദ്ധതി വഴി; അമേഠിയിലെ കൊർവയിൽ ഫാക്ടറി ഉദ്ഘാടനം ഈ മാസം 28ന്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രതിരോധ മേഖലയിൽ ആയുധനിരയിലെ രാജാവ് എകെ. 47 ഇനി ഇന്ത്യയിലും ഉൽപാദിപ്പിച്ച് തുടങ്ങും. 12000 കോടി രൂപ മുതൽ മുടക്കിൽ ഇന്ത്യയും റഷ്യയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കോൺഗ്രസ് അധ്യക്ഷനായ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലെ കൊർവയിൽ ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫാക്ടറി ഉദ്ഘാടനം ചെയ്യും. എകെ. 47 ന്റെ അത്യാധുനിക രൂപമായ എകെ 203 തോക്കുകളാണ് പുതിയ ഫാക്ടറിയിൽ നിർമ്മിക്കുന്നത്. മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥനാകും പദ്ധതിയുടെ നടത്തിപ്പിന് നേതൃത്വം നൽകുന്നത്.

കൊർവയിൽ നിർമ്മിക്കുന്ന തോക്കുകൾ ഇന്ത്യയും റഷ്യയും അംഗീകരിക്കുന്ന മറ്റുരാജ്യങ്ങളിലേക്ക് കയറ്റിയയ്ക്കാനും സാധ്യതയുണ്ട്. ആഗോള ആയുധ കമ്പോളത്തിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ എ.കെ 47 സോവിയറ്റ് യൂണിയനിലാണ് ഉദ്ഭവിച്ചത്. മിഖായിൽ ടൈമോഫെവിച്ച് കാലഷ്നികോവ് എന്ന ആയുധ ഡിസൈനറാണ് ഇന്നു കാണുന്ന എ.കെ. 47 തോക്ക് നിർമ്മിച്ചത്. 1947ലായിരുന്നു ഇത്. 1949ൽ സോവിയറ്റ് സൈന്യം പ്രതിരോധത്തിനായി ആയുധം ശേഖരിക്കുന്ന സമയത്ത് എകെ 47നെ ' ഔദ്യോഗികമായി സൈന്യത്തിലെടുത്തു'. വളരെ ലളിതമായി ഏത്‌ അവസ്ഥയിലും ഇത് പ്രവർത്തിപ്പിക്കാൻ സാധിക്കും എന്നതാണ് ഈ തോക്കിന്റെ പ്രത്യേകത.

മിനിട്ടിൽ 600 ബുള്ളറ്റാണ് ഈ തോക്കിൽ നിന്നും വർഷിക്കാൻ സാധിക്കുന്നത്. 1941-ൽ നാസികൾക്കെതിരേ പടനയിച്ചുകൊണ്ടിരിക്കെ റഷ്യൻ കരസേനയിലെ ടാങ്ക് കമാൻഡറായിരുന്ന മിഖാ-യേൽ കലാഷ്നി-കോവിന് സാരമായ മുറിവ് പറ്റി. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ അന്നോളം നിർമ്മിച്ചവയിൽ വെച്ച് ഏറ്റവും മെച്ചപ്പെട്ട തോക്ക് എങ്ങനെ ഉണ്ടാക്കാം എന്ന ചിന്തയിലായി. രണ്ട് വർഷത്തിനു ശേഷം കലോനിഷ്‌കോവും സംഘവും തങ്ങളുടെ പുതിയ റൈഫിൾ അവതരിപ്പിച്ചു. മുപ്പത് റൗണ്ട് തിരയുപയോഗിക്കുന്ന ബ്രീച്ച് ബ്ലോക്ക് മെക്കാനിസമുള്ള ഗ്യാസ് പ്രവർത്തക തോക്കായിരുന്നു അത്. അദ്ദേഹത്തിന്റെ കണ്ടുപിടിത്തം ആധുധ നിർമ്മാണ മേഖലയിൽ വൻ വിപ്ലവമാണ് സൃഷ്ടിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP