Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യദ്രോഹക്കേസ്: ആയിഷ സുൽത്താനയെ വീണ്ടും ചോദ്യം ചെയ്യും; കവരത്തി പൊലീസ് നോട്ടീസ് നൽകി; ഹാജരാകേണ്ടത് ബുധനാഴ്ച രാവിലെ

രാജ്യദ്രോഹക്കേസ്: ആയിഷ സുൽത്താനയെ വീണ്ടും ചോദ്യം ചെയ്യും; കവരത്തി പൊലീസ് നോട്ടീസ് നൽകി; ഹാജരാകേണ്ടത് ബുധനാഴ്ച രാവിലെ

മറുനാടൻ മലയാളി ബ്യൂറോ

കവരത്തി: രാജ്യദ്രോഹക്കേസിൽ ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താനയെ വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് കവരത്തി പൊലീസ് നോട്ടീസ് നൽകി. മറ്റന്നാൾ രാവിലെ 10.30ന് കവരത്തി പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദ്ദേശം.

ചാനൽ ചർച്ചക്കിടെ കേന്ദ്ര സർക്കാർ ജൈവായുധം പ്രയോഗിച്ചു എന്ന് വിശേഷിപ്പിച്ചതിന് എതിരെ ബിജെപിയാണ് ആയിഷയ്ക്ക് എതിരെ രാജ്യദ്രോഹത്തിന് പരാതി നൽകിയത്.

കേസിൽ, ആയിഷയെ ഞായറാഴ്ച മൂന്ന് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ, അഭിഭാഷകന് ഒപ്പമാണ് ആയിഷ ചോദ്യം ചെയ്യലിന് ഹാജരായത്. കേസിൽ അറസ്റ്റ് ചെയ്താൽ ആയിഷയ്ക്ക് ഇടക്കാല ജാമ്യം നൽകണമെന്ന് ഹൈക്കോടതി നേരത്തെ കവരത്തി പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. ഒരാഴ്ചയാണ് കോടതിയുടെ ഇടക്കാല ഉത്തരവിന്റെ കാലാവധി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP