Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

സാമ്പത്തിക സംവരണം ആർഎസ്എസ് അജണ്ട; ഇത് എൽഡിഎഫ് നിലപാടിന് കടകവിരുദ്ധം; മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്കുള്ള സംവരണത്തെ എതിർത്ത് എഐഎസ്എഫ്; തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുമെന്നും ആഹ്വാനം

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: സംസ്ഥാനത്ത് മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയ നടപടിക്കെതിരെ വിമർശനവുമായി സിപിഐ വിദ്യാർത്ഥി സംഘടന എ.ഐ.എസ്.എഫ്.സർക്കാരിന്റെത് സംവരണ നയങ്ങളെ അട്ടിമറിക്കുന്ന നയമാണെന്നും ഇതിനെ ചവിറ്റുകൊട്ടയിൽ കളയേണ്ടതാണെന്നും എ.ഐ.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.സാമ്പത്തിക സംവരണം ആർ.എസ്.എസിന്റെ നയമാണ്.

ഇതിനെ എൽ.ഡി.എഫ് സർക്കാർ ഏറ്റെടുക്കുന്നത് കടക വിരുദ്ധമാണെന്നും എ.ഐ.എസ്.എഫ് പറഞ്ഞു. സംവരണം മുന്നോട്ട് വെയ്ക്കുന്നത് സാമൂഹിക, വിദ്യാഭ്യാസ, പ്രാതിനിധ്യപരമായ പിന്നാക്ക അവസ്ഥകളെ ഉയർത്തികൊണ്ട് വരാനുള്ള ആശയങ്ങളെയാണെന്നും സംഘടന ഓർമ്മിപ്പിച്ചു.

മെഡിക്കൽ പി.ജി, എം.ബി.ബി.എസ്, തുടങ്ങി ക്യാമ്പസ് പ്രവേശനങ്ങൾ ഉൾപ്പടെ നടക്കുമ്പോൾ സാമൂഹിക സംവരണത്തിന് അർഹരായവരെക്കാൾ സീറ്റുകൾ മുന്നാക്ക സംവരണത്തിന് മാറ്റിവെയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും എ.ഐ.എസ്.എഫ് പറഞ്ഞു.വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും വഞ്ചിക്കുന്ന നയത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്നും ജില്ല സെക്രട്ടറി അഫ്‌സൽ പന്തല്ലൂർ, പ്രസിഡന്റ് മുർഷിദുൽ ഹഖ് എന്നിവർ അറിയിച്ചു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP