Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡ്രോണുകൾ ഉപയോഗിച്ച് ആയുധങ്ങൾ എയർഡ്രോപ് ചെയ്ത് ഭീകരർ; ലഹരിമരുന്ന് കടത്തും വെടിവെയ്പും അതിരൂക്ഷം: അതിർത്തിയിൽ അതീവ ജാഗ്രതയുമായി ഇന്ത്യൻ പട്ടാളം

ഡ്രോണുകൾ ഉപയോഗിച്ച് ആയുധങ്ങൾ എയർഡ്രോപ് ചെയ്ത് ഭീകരർ; ലഹരിമരുന്ന് കടത്തും വെടിവെയ്പും അതിരൂക്ഷം: അതിർത്തിയിൽ അതീവ ജാഗ്രതയുമായി ഇന്ത്യൻ പട്ടാളം

സ്വന്തം ലേഖകൻ

ശ്രീനഗർ: പാക്കിസ്ഥാൻ ഭീകരർ ഡ്രോണുകൾ ഉപയോഗിച്ച് ജമ്മു കാശ്മീരിൽ ആയുധങ്ങൾ എത്തിക്കുന്നതായി ഇന്ത്യൻ പട്ടാളം. പാക്കിസ്ഥാനിൽ ഭീകര പ്രവർത്തനങ്ങൾ വർദ്ധിച്ചതോടെ ജമ്മു കാശ്മീരിൽ അതിർത്തി രക്ഷാ സേന അതീവ ജാഗ്രത പാലിക്കുകയാണെന്ന് അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) ഇൻസ്‌പെക്ടർ ജനറൽ എൻ.എസ്.ജാംവാൾ വ്യക്തമാക്കി. 

ഡ്രോണുകൾ ഉപയോഗിച്ച് ആയുധങ്ങൾ എയർഡ്രോപ് ചെയ്യാനുള്ള ഭീകരരുടെ പദ്ധതി നിരവധി തവണയണ് ഇന്ത്യൻ സൈന്യം തകർത്തത്. ആയുധങ്ങൾ എയർഡ്രോപ്പ് ചെയ്യുന്നത് ഇന്ത്യൻ സൈന്യത്തിന് പുതിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

'ആയുധങ്ങളും ലഹരിമരുന്നുകളും കടത്താനുള്ള ശ്രമങ്ങൾ, അതിർത്തിയിൽ വെടിവയ്പ് തുടങ്ങിയ വർധിച്ചുവരുന്ന സംഭവങ്ങൾ വ്യക്തമാക്കുന്നത് പാക്കിസ്ഥാനിലെ ഭീകരരുടെ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നു എന്നാണ്. ഡ്രോണുകൾ ഉപയോഗിച്ച് ആയുധങ്ങൾ എയർഡ്രോപ് ചെയ്യുന്നതാണ് ഇപ്പോൾ ഉയരുന്ന പുതിയ ഭീഷണി.' എൻ.എസ്.ജാംവാൾ പറഞ്ഞു. പുതിയ വെല്ലുവിളികളെ എല്ലാ സുരക്ഷാ ഏജൻസികളും ഒരുമിച്ച് നേരിടുമെന്നും ശത്രുസേനയുടെ നികൃഷ്ടമായ പദ്ധതികൾ തകർക്കാൻ കർശന ജാഗ്രത പാലിക്കുമെന്നും ജാംവാൾ പറഞ്ഞു.

ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ആദ്യം പഞ്ചാബിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പിന്നീട് ജമ്മു കശ്മീരിലേക്കും വ്യാപിക്കുകയായിരുന്നു. ഇതു തടയാനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണ്. ആർഎസ് പുര സെക്ടറിലെ അർണിയ പ്രദേശത്ത് 62 കിലോ ഹെറോയിനൊപ്പം കോടിക്കണക്കിന് രൂപയും ആയുധങ്ങളും പിടിച്ചെടുത്തതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡ്രോൺ ഉപയോഗിച്ച് ആയുധങ്ങൾ വ്യോമമാർഗം വിക്ഷേപിക്കാനുള്ള ഭീകകരുടെ നീക്കം കഴിഞ്ഞ മാസങ്ങളിൽ സുരക്ഷാ സേന പരാജയപ്പെടുത്തിയിരുന്നു. ജൂൺ 20ന് കഠ്വ ജില്ലയിലെ റാത്തുവയിൽ, യുഎസ് നിർമ്മിത എ4 സെമി ഓട്ടോമറ്റിക് കാർബൈനും ഏഴ് ഗ്രനേഡുകളും ഉൾപ്പെടെ ഒരു ഹെക്‌സ കോപ്റ്റർഡ്രോൺ ബിഎസ്എഫ് വെടിവച്ചിട്ടിരുന്നു. കഴിഞ്ഞ ദിവസം രജൗറിയിൽ എയർഡ്രോപ് ചെയ്ത ആയുധങ്ങളോടുകൂടി മൂന്നു ലഷ്‌കറെ തയ്ബ ഭീകരരെയും പിടികൂടിയിരുന്നു.

ഈ വെല്ലുവിളിയെക്കുറിച്ച് സേന ഇതിനകം ബോധവാന്മാരാണെന്നും ഇതു തടയാൻ ജാഗ്രതപാലിക്കുന്നുണ്ടെന്നും ജാംവാൾ പറഞ്ഞു. ഖാലിസ്ഥാൻ പ്രവർത്തകർ പാക്കിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസിന്റെ സഹായത്തോടെ ഇന്ത്യയിലേക്ക് ലഹരിമരുന്ന് കടത്തുന്നെന്നും വിവിധ ഭീകരസംഘടനകൾ ഇന്ത്യയ്‌ക്കെതിരെ ഒരുമിച്ചു പ്രവർത്തിക്കുന്നു എന്നുമുള്ള റിപ്പോർട്ടുകളെക്കുറിച്ച് ചോദിച്ചപ്പോൾ, അവസരം ലഭിക്കുന്നിടത്ത് എല്ലാ ഇന്ത്യൻ വിരുദ്ധ ഘടകങ്ങളും ഒത്തുചേരുന്നതായും സുരക്ഷാ ഏജൻസികൾ ഈ വസ്തുതയെക്കുറിച്ച് ബോധവാന്മാരാണെന്നും വെല്ലുവിളികളെ നേരിടാൻ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും ജാംവാൾ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP