Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കടബാധ്യത വീട്ടാൻ വഴിയില്ല; എയർസെൽ ഇന്ത്യ മൊബൈൽ കമ്പനി പാപ്പരാകുന്നു; എയർസെൽ കമ്പനി ഡയറക്ടർ നാഷണൽ ലോ ട്രിബ്യൂണലിൽ ഹർജി ഫയൽ ചെയ്തു

കടബാധ്യത വീട്ടാൻ വഴിയില്ല; എയർസെൽ ഇന്ത്യ മൊബൈൽ കമ്പനി പാപ്പരാകുന്നു; എയർസെൽ കമ്പനി ഡയറക്ടർ നാഷണൽ ലോ ട്രിബ്യൂണലിൽ ഹർജി ഫയൽ ചെയ്തു

ന്യൂഡൽഹി: എയർസെൽ ഇന്ത്യ മൊബൈൽ കമ്പനി പാപ്പരാകുന്നു. കടബാധ്യത വീട്ടാൻ വഴിയില്ലാതായ കമ്പനിയുടെ ഡയറക്ടർ ടി.അനന്തകൃഷ്ണൻ മുംബൈയിലെ നാഷണൽ ലോ ട്രിബ്യൂണലിൽ ഹർജി ഫയൽ ചെയ്തു.

കമ്പനിയെ സാമ്പത്തിക പ്രതിസന്ധിയിൽനിന്നു കരകയറ്റാൻ 100 കോടി ഡോളറെങ്കിലും നിക്ഷേപം നടത്തണമെന്ന് പ്രമോട്ടർമാർ ആവശ്യപ്പെട്ടിരുന്നു. കടബാധ്യത വീട്ടാൻ വഴിയില്ലാതായ കമ്പനിയുടെ ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചുവരികയാണ്. എയൽസെൽ പ്രവർത്തനം നിർത്തുന്നതോടെ റിലയൻസ് ജിയോ, എയർടെൽ, ഐഡിയ, വോഡഫോൺ എന്നിവ മാത്രമാകും സ്വകാര്യ മൊബൈൽ കന്പനികൾ. 2003-ലെ ഉദാരനയവും 2008 ലെ 2 ജി ലേലവും വഴി രംഗത്തുവന്ന മറ്റു കന്പനികളെല്ലാം ഇല്ലാതായി.

മലേഷ്യയിലെ നിക്ഷേപകൻ അനന്തകൃഷ്ണന്റെ മാക്‌സിസുമായി സഹകരിച്ചു തുടങ്ങിയ എയൽസെലിന് 15,500 കോടിയുടെ കടമുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് എയർസെല്ലിനു വായ്പ നൽകിയത്. ബാങ്കുകൾക്കു പുറമേ ടവർ കന്പനികൾക്കും ടെലികോം ഉപകരണ കന്പനികൾക്കും വലിയ തുക നല്കാനുണ്ട്.

ഇനി പണമിറക്കാൻ തയാറില്ലെന്ന് അനന്തകൃഷ്ണൻ അറിയിച്ചതിനെ തുടർന്നാണു കന്പനി കടക്കാരിൽനിന്നു രക്ഷനേടി പാപ്പർ കോടതിയെ സമീപിക്കുന്നത്. 5000ലേറെ ജീവനക്കാരുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP