Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിമാനടിക്കറ്റു വാങ്ങിയും പിന്നീടു റദ്ദാക്കിയും കള്ളപ്പണം വെളുപ്പിക്കൽ നടക്കില്ല; പിൻവലിച്ച നോട്ടുകൾ ഉപയോഗിച്ചു വാങ്ങിയ ടിക്കറ്റുകൾ റദ്ദാക്കിയാലും തുക മടക്കി നൽകില്ലെന്നു കമ്പനികൾ

വിമാനടിക്കറ്റു വാങ്ങിയും പിന്നീടു റദ്ദാക്കിയും കള്ളപ്പണം വെളുപ്പിക്കൽ നടക്കില്ല; പിൻവലിച്ച നോട്ടുകൾ ഉപയോഗിച്ചു വാങ്ങിയ ടിക്കറ്റുകൾ റദ്ദാക്കിയാലും തുക മടക്കി നൽകില്ലെന്നു കമ്പനികൾ

ന്യൂഡൽഹി: പിൻവലിച്ച 500- 1000 രൂപ നോട്ടുകൾ കൊണ്ടു വിമാനടിക്കറ്റു വാങ്ങിയവർ അതു റദ്ദാക്കിയാൽ പണം മടക്കി നൽകില്ലെന്നു വിമാനക്കമ്പനികൾ. കള്ളപ്പണം വെളുപ്പിക്കാൻ പലരും ഈ മാർഗം ഉപയോഗിക്കുന്നു എന്ന പരാതിയെത്തുടർന്നാണു ഈ തീരുമാനം.

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് (ഡിജിസിഎ) ഇതുസംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്. എന്നാൽ, ശരിക്കുള്ള വിമാനയാത്രക്കാർക്ക് ഇതിൽ ബുദ്ധിമുട്ടുണ്ടാകരുതെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.

പിൻവലിച്ച നോട്ടുകൾ ഉപയോഗിച്ച് വാങ്ങുന്ന വിമാന ടിക്കറ്റുകൾ റദ്ദാക്കാൻ സാധിക്കില്ലെന്നും ഒരു കാരണവശാലും ഈ പണം തിരികെ നൽകില്ലെന്നുമുള്ള കാര്യം സ്‌പൈസ് ജെറ്റ് ഉൾപ്പെടെയുള്ള കമ്പനികൾ സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപാ നോട്ടുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ വിമാന ടിക്കറ്റുകൾ വാങ്ങാൻ വിമാനത്താവളങ്ങളിൽ അസാധാരണ തിരക്ക് അനുഭവപ്പെട്ടിരുന്നു. മോദിയുടെ പ്രഖ്യാപനം വരുന്നതിന് മുൻപ് പെട്ടെന്ന് യാത്രകൾ നടത്താൻ പദ്ധതിയിടുന്നവർ മാത്രമാണ് എയർപോർട്ട് കൗണ്ടറുകളിൽ നേരിട്ട് വന്ന് ടിക്കറ്റുകൾ വാങ്ങിയിരുന്നത്. എന്നാൽ, പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ ഇത്തരത്തിൽ ടിക്കറ്റുകൾ വാങ്ങുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു. 20 മുതൽ 25 ലക്ഷം രൂപയുടെ വരെ ടിക്കറ്റുകൾ വിറ്റിരുന്ന കൗണ്ടറുകളിൽ പ്രഖ്യാപനത്തിനുശേഷം ഒരു കോടിയിൽ പരം രൂപയുടെ ടിക്കറ്റുകളാണ് വിറ്റത്. തുടർന്നാണ് പുതിയ നിർദ്ദേശം.

ടിക്കറ്റുകൾ റദ്ദാക്കുന്നതോടെ 1100 മുതൽ 1200 രൂപവരെ ക്യാൻസലേഷൻ ഫീ നൽകിയാൽ ബാക്കി പണം സ്വന്തം അക്കൗണ്ടുകളിലെത്തുമെന്ന സൗകര്യമുണ്ടായിരുന്നു. കള്ളപ്പണക്കാർ ഇതു മുതലെടുക്കുമെന്ന വിശ്വാസത്തിലാണ് നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP