Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വായു മലിനീകരണം വർധിച്ചു; ഡൽഹിയിൽ ജനറേറ്ററുകൾക്ക് നിരോധനമേർപ്പെടുത്തി

വായു മലിനീകരണം വർധിച്ചു; ഡൽഹിയിൽ ജനറേറ്ററുകൾക്ക് നിരോധനമേർപ്പെടുത്തി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹിയിൽ ഡീസൽ, പെട്രോൾ, മണ്ണെണ്ണ ജനറേറ്ററുകൾക്ക് നിരോധനമേർപ്പെടുത്തി. വ്യാഴാഴ്ച മുതലാണ് നിരോധനം പ്രാബല്യത്തിൽ വരിക. അവശ്യസർവീസുകൾക്ക് നിരോധനം ബാധകമല്ല. വായുമലീനീകരണം വർധിച്ച പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം

ശൈത്യകാലം ആരംഭിച്ചതും അയൽസംസ്ഥാനങ്ങളിൽ കർഷകർ കൃഷി അവശിഷ്ടങ്ങൾ വൻതോതിൽ തീയിടുന്നതുമാണ് വായുമലീനകരണത്തിന്റെ തോത് വർധിക്കുന്നതിന് ഇടയാക്കിയത്. വായുഗുണനിലവാരം വളരെ കുറഞ്ഞ തോതാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി രേഖപ്പെടുത്തുന്നത്. ഇതേത്തുർന്നാണ് ഡീസൽ, പെട്രോൾ, മണ്ണെണ്ണ തുടങ്ങിയവയിൽ പ്രവർത്തിക്കുന്ന ചെറുതും വലുതുമായ ജനറേറ്ററുകൾ ഒക്ടോബർ 15 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ പ്രവർത്തിപ്പിക്കരുതെന്ന് ഡൽഹി മലിനീകരണ നിയന്ത്രണ കമ്മിറ്റി നിർദ്ദേശിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP