Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ വ്യോമസേന എയർമാർഷൽ അർജൻ സിങ് അന്തരിച്ചു; ആദ്യമായി ഇന്ത്യൻ വ്യോമസേനയുടെ പഞ്ചനക്ഷത്ര പദവിക്ക് അർഹനായ എയർമാർഷൽ; ഇന്ത്യാ- പാക് യുദ്ധവേളയിൽ ഇന്ത്യൻ വ്യോമസേനയെ നയിച്ചതും അർജൻ സിങ് ആയിരുന്നു

ഇന്ത്യൻ വ്യോമസേന എയർമാർഷൽ അർജൻ സിങ് അന്തരിച്ചു; ആദ്യമായി ഇന്ത്യൻ വ്യോമസേനയുടെ പഞ്ചനക്ഷത്ര പദവിക്ക് അർഹനായ എയർമാർഷൽ; ഇന്ത്യാ- പാക് യുദ്ധവേളയിൽ ഇന്ത്യൻ വ്യോമസേനയെ നയിച്ചതും അർജൻ സിങ് ആയിരുന്നു

മറുനാടൻ ബ്യൂറോ

ന്യൂഡൽഹി: വ്യോമസേനാ മുൻ മേധാവി എയർ മാർഷൽ അർജൻ സിങ്ങ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിരോധ മന്ത്രി നിർമല സീതാരാമൻ എന്നിവർ ആശുപത്രിയിലെത്തി അർജൻ സിംഗിനെ സന്ദർശിച്ചിരുന്നു. 1964ലെ ഇന്ത്യാ- പാക് യുദ്ധവേളയിയിൽ ഇന്ത്യൻ വ്യോമസേനയെ നയിച്ചത് അർജൻ സിങ് ആയിരുന്നു.

1965 ലെ ഇന്ത്യാ - പാക്കിസ്ഥാൻ യുദ്ധത്തിൽ വ്യോമസേനയെ നയിച്ച അർജൻ സിങ്ങിന്റെ പങ്ക് ഏറെ ശ്രദ്ധേയമായിരുന്നു. ഇത് പരിഗണിച്ചാണ് വ്യോമസേനയുടെ ഏറ്റവും ഉയർന്ന ഫൈവ് സ്റ്റാർ റാങ്കായ എയർമാർഷൽ പദവി സിങ്ങിന് നൽകിയത്. വ്യോമ സേനയുടെ ചരിത്രത്തിൽ അർജൻ സിങ്ങിന് മാത്രമാണ് എയർമാർഷൽ പദവി ഇതുവരെ ലഭിച്ചിട്ടുള്ളത്. കരസേനയിലെ ഫീൽഡ് മാർഷൽ പദവിക്ക് തുല്യമായ ഇന്ത്യൻ വ്യോമസേനയിലെ പദവിയാണിത്.

ആദ്യമായി ഇന്ത്യൻ വ്യോമസേനയുടെ പഞ്ചനക്ഷത്ര പദവിക്ക് അർഹനായ എയർമാർഷലാണ് അർജൻ സിങ്ങ്. ന്യൂഡൽഹിയിലെ ആർമി റിസേർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ ശനിയാഴ്ച ഒമ്പതോടെയായിരുന്നു അന്ത്യം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം പ്രതിരോധമന്ത്രി നിർമല സീതാരാമൻ, ഇന്ത്യൻ വ്യോമസേനാ മേധാവി ബി.എസ് ധനോവ എന്നിവരും ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. അസുഖത്തെ തുടർന്ന് ശനിയാഴ്ച രാവിലെയാണ് അദ്ദേഹത്തെ ന്യൂഡൽഹിയിലെ ആർമി റിസേർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP