Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോവിഡ് 19 രോഗബാധ മുൻകരുതലുമായി എയർ ഇന്ത്യ: ആറു രാജ്യങ്ങളിലേക്ക് ഏപ്രിൽ 30 വരെ വിമാനസർവീസുകൾ നിർത്തിവെച്ചു; ഇറാനിലെ കൊറോണ ബാധിത പ്രദേശങ്ങളിലുള്ള ഇന്ത്യക്കാർ ഇന്ന് നാട്ടിലെത്തുമെന്ന് റിപ്പോർട്ട്; കോവിഡ് 19 യിൽ ജാഗ്രതയിൽ ഇറാനിലേക്കുള്ള ഇന്ത്യയുടെ രണ്ടാം ദൗത്യം

കോവിഡ് 19 രോഗബാധ മുൻകരുതലുമായി എയർ ഇന്ത്യ: ആറു രാജ്യങ്ങളിലേക്ക് ഏപ്രിൽ 30 വരെ വിമാനസർവീസുകൾ നിർത്തിവെച്ചു; ഇറാനിലെ കൊറോണ ബാധിത പ്രദേശങ്ങളിലുള്ള ഇന്ത്യക്കാർ ഇന്ന് നാട്ടിലെത്തുമെന്ന് റിപ്പോർട്ട്; കോവിഡ് 19 യിൽ ജാഗ്രതയിൽ ഇറാനിലേക്കുള്ള ഇന്ത്യയുടെ രണ്ടാം ദൗത്യം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് 19 രോഗബാധ മുൻകരുതലിന്റെ ഭാഗമായി എയർ ഇന്ത്യ ആറു രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾ നിർത്തി. കോവിഡ് വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്ന ഇറ്റലി, ഫ്രാൻസ്,സ്‌പെയിൻ, ജർമനി,ദക്ഷിണ കൊറിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസുകളാണ് നിർത്തിയത്. ഏപ്രിൽ 30 വരെയാണ് സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത് എയർ ഇന്ത്യ അറിയിച്ചു. ഇറ്റലിയിലെ ഫ്യുമിചീനോ, ജനോവ വിമാനത്താവളങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് നാട്ടിലെത്താൻ വഴിതുറക്കുന്നു. ഇവരെ പരിശോധിക്കാൻ ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സംഘം ഇറ്റലിയിലെത്തി. വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികളടക്കമുള്ളവരെ സംഘം പരിശോധിക്കും. തുടർന്ന് രോഗമില്ലാത്തവർക്ക് നാട്ടിലേക്ക് മടങ്ങാൻ അനുമതി നൽകും.

ഇറാനിലെ കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നുള്ള 120 ഇന്ത്യക്കാർ ഇന്ന് നാട്ടിലെത്തും. എയർ ഇന്ത്യ വിമാനത്തിൽ രാജസ്ഥാനിലെ ജെയ്‌സാൽമീറിൽ എത്തിക്കുന്ന ഇവരെ നിരീക്ഷണത്തിൽ പാർപ്പിക്കും. ഇറാനിൽ നിന്നുള്ള ഇന്ത്യയുടെ രണ്ടാമത്തെ ദൗത്യമാണിത്. അതേ സമയം, ഇറ്റാലിയൻ തലസ്ഥാനമായ റോം, മിലാൻ, ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോൾ എന്നിവടങ്ങളിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ താത്കാലികമായി നിർത്തിവെച്ചിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. മാർച്ച് 14 മുതൽ 28 വരെയുള്ള സർവീസുകളാണ് റദ്ദാക്കിയതെന്ന് എയർഇന്ത്യ അധികൃതർ അറിയിച്ചു.
നിലവിൽ അനുവദിച്ചിട്ടുള്ള എല്ലാ വിധ ടൂറിസ്റ്റ് വിസകളും ഏപ്രിൽ 15 വരെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP