Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202413Thursday

ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ വിമാനം പറത്തില്ലെന്ന് എയർ ഇന്ത്യ പൈലറ്റ്; എമർജൻസി ലാൻഡിങ് നടത്തിയ എയർ ഇന്ത്യ വിമാനം ജയ്പൂരിൽ മൂന്ന് മണിക്കൂർ കുടുങ്ങി; വലഞ്ഞത് 350ഓളം യാത്രക്കാർ

ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ വിമാനം പറത്തില്ലെന്ന് എയർ ഇന്ത്യ പൈലറ്റ്; എമർജൻസി ലാൻഡിങ് നടത്തിയ എയർ ഇന്ത്യ വിമാനം ജയ്പൂരിൽ മൂന്ന് മണിക്കൂർ കുടുങ്ങി; വലഞ്ഞത് 350ഓളം യാത്രക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ജയ്പുർ: മോശം കാലാവസ്ഥയെ തുടർന്ന് അടിയന്തര ലാൻഡിങ്ങ് നടത്തിയതിന് പിന്നാലെ എയർ ഇന്ത്യ വിമാനം പറത്താൻ വിസമ്മതിച്ച് പൈലറ്റ്. ലണ്ടൻ-ഡൽഹി എയർ ഇന്ത്യ വിമാനമാണ് മോശം കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ ദിവസം അടിയന്തരമായി ജയ്പൂരിൽ ഇറക്കിയത്. ഇതിനുശേഷം വിമാനം ഡൽഹിയിലേക്ക് പറത്താൻ പൈലറ്റ് തയ്യാറായില്ല. ഇതോടെ 350ഓളം യാത്രക്കാർ മൂന്ന് മണിക്കൂറോളം ജയ്പുർ വിമാനത്താവളത്തിൽ കുടുങ്ങി.

ഒടുവിൽ ജയ്പൂരിൽ നിന്ന് ഡൽഹിയിലെത്താൻ യാത്രക്കാർക്ക് മറ്റ് സൗകര്യങ്ങൾ തേടേണ്ടി വന്നു. ഇന്ത്യ ടുഡേ റിപ്പോർട്ട് അനുസരിച്ച്, ഞായറാഴ്ച പുലർച്ചെ നാല് മണിക്ക് ഡൽഹിയിൽ എത്തേണ്ട എയർ ഇന്ത്യ എ 112 വിമാനം ഡൽഹി വിമാനത്താവളത്തിലെ മോശം കാലാവസ്ഥയെത്തുടർന്ന് ജയ്പൂരിലേക്ക് തിരിച്ചുവിടുകയായിരുന്നു.

അടിയന്തര ലാൻഡിങ് നടത്തി ഏകദേശം രണ്ട് മണിക്കൂറിന് ശേഷം, ലണ്ടനിൽനിന്നുള്ള വിമാനത്തിന് ഡൽഹി എയർ ട്രാഫിക് കൺട്രോളിൽ (എടിസി) നിന്ന് യാത്ര പുനരാരംഭിക്കുന്നതിനുള്ള അനുമതി ലഭിച്ചു. എന്നാൽ, ഡ്യൂട്ടി സമയപരിധിയും ഡ്യൂട്ടി സമയവും ചൂണ്ടിക്കാട്ടി പൈലറ്റ് വിമാനം പറത്താൻ വിസമ്മതിക്കുകയും ഇറങ്ങുകയും ചെയ്തു.

ലണ്ടനിൽ നിന്ന് എത്തിയ വിമാനം, പത്തു മിനിറ്റോളം ആകാശത്ത് വട്ടമിട്ട് പറന്ന ശേഷമാണ് ജയ്പൂരിൽ ഇറക്കിയത്. രണ്ട് മണിക്കൂറിന് ശേഷം എയർ ട്രാഫിക് കൺട്രോളിൽ നിന്ന് ക്ലിയറൻസ് മെസ്സേജ് ലഭിച്ചു. എന്നാൽ തന്റെ ഡ്യൂട്ടി സമയം അവസാനിച്ചെന്ന് പറഞ്ഞ് പൈലറ്റ് വിമാനം പറത്താൻ വിസമ്മതിക്കുകയായിരുന്നു.

ഇതോടെ, വിമാനത്താവളത്തിൽ കുടുങ്ങിയ 350 ഓളം യാത്രക്കാരോട് ഡൽഹിയിലെത്താൻ ബദൽ ക്രമീകരണങ്ങൾ തേടാൻ ആവശ്യപ്പെട്ടു. ചിലർ റോഡ് മാർഗം ഡൽഹിയിലേക്ക് തിരിച്ചു. എന്നാൽ മറ്റുചിലർ പകരം മണിക്കൂറുകൾക്കുശേഷം പകരം പൈലറ്റിനെ എത്തിച്ച ശേഷം അതേ വിമാനത്തിൽ ഡൽഹിയിലേക്ക് തിരിക്കുകയായിരുന്നു.

'ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ വന്നാൽ, പൈലറ്റിന് പിന്നീട് വിമാനം പറത്താൻ സാധ്യമല്ല. എയർ ഇന്ത്യ യാത്രക്കാരുടെയും ജീവനക്കാരുടേയും സുരക്ഷയ്ക്ക് മുൻതൂക്കം നൽകുകയും പ്രവർത്തന നിയമങ്ങൾ കർശനമായി പാലിക്കുകയും ചെയ്യുന്നു. ഉടൻതന്നെ പുതിയ ജീവനക്കാരെ ക്രമീകരിക്കുകയും വിമാനം ഡൽഹിയിലേക്ക് തിരിക്കുകയും ചെയ്തു'- എയർ ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP