Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിഖ് മതത്തിന്റെ പ്രതീകമായ ഇക് ഓങ്കാർ വിമാനച്ചിറകിൽ വരച്ചു ചേർത്തത് ഗുരു നാനാക്കിനോടുള്ള ആദര സൂചകമായി; നാനാക്കിന്റെ 550-ാം ജന്മവാർഷികത്തിൽ എയർ ഇന്ത്യയുടെ ബോയിങ് 787 വിമാനം പറക്കുക അമൃത്സറിൽ നിന്നും ലണ്ടനിലേക്ക്

സിഖ് മതത്തിന്റെ പ്രതീകമായ ഇക് ഓങ്കാർ വിമാനച്ചിറകിൽ വരച്ചു ചേർത്തത് ഗുരു നാനാക്കിനോടുള്ള ആദര സൂചകമായി; നാനാക്കിന്റെ 550-ാം ജന്മവാർഷികത്തിൽ എയർ ഇന്ത്യയുടെ ബോയിങ് 787 വിമാനം പറക്കുക അമൃത്സറിൽ നിന്നും ലണ്ടനിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

അമൃത്സർ:സിഖ് മതത്തിന്റെ പ്രതീകമായ ഇക് ഓങ്കാർ ചിറകിൽ വരച്ചു ചേർത്ത് എയർ ഇന്ത്യ. സിഖ് മതസ്ഥാപകൻ ഗുരു നാനാക്കിന്റെ 550 ാം ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ആദരവുമായി ബോയിങ് 787 വിമാനത്തിന്റെ ചിറകിൽ ഇക് ഓങ്കാർ വരച്ചത്. അമൃത്സറിൽ നിന്നും ലണ്ടനിലേക്കുള്ള വിമാനത്തിലാണ് ചിഹ്നം വരച്ചിരിക്കുന്നത്. നവംബർ 12നാണ് ഗുരുനാനാക്കിന്റെ ജന്മദിനം ആഘോഷിക്കുന്നത്.

അമൃത്സറിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാനം യാത്ര തുടങ്ങുന്നതിന് മികച്ച ദിവസം അദ്ദേഹത്തിന്റെ 550ാം ജന്മദിനമാണെന്ന് എയർ ഇന്ത്യ സിഎംഡി അശ്വനി ലൊഹാനി പറഞ്ഞു. ഇക് ഓങ്കാർ എന്നാൽ 'ദൈവം ഒന്നാണ്' എന്നാണ് അർത്ഥം. ചിറകിലെ ചുവപ്പുനിറത്തിൽ സ്വർണ്ണ നിറം കൊണ്ടാണ് ഇക് ഓങ്കാർ എന്ന് എഴുതിയിരിക്കുന്നത്. വിമാനം ലോകം മുഴുവൻ സഞ്ചരിക്കുന്നുണ്ട്. അപ്പോൾ നമ്മൾ നൽകുന്ന ഒന്നാണ് ദൈവം എന്ന സന്ദേശം എല്ലായിടത്തുമെത്തും. ഇതാണ് സിഖ് പ്രതീകം വിമാനത്തിന് നൽകാൻ കാരണമെന്നും ലൊഹാനി വ്യക്തമാക്കി.

അമൃത്സറിൽ നിന്ന് പാറ്റ്‌നയിലേക്ക് നേരിട്ട് വിമാന സർവ്വീസ് തുടങ്ങിയതിന് പിന്നാലെയാണ് സിഎംഡിയുടെ വാക്കുകൾ. അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉച്ചയ്ക്ക് 2.55 ന് ആരംഭിച്ച് പാറ്റ്‌നയിലെ ജയ് പ്രകാശ് നാരായൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൈകീട്ട് 5.05ന് അവസാനിക്കും. പാറ്റ്‌നയിൽ നിന്ന് രാവിലെ 10.55 ന് ആരംഭിക്കുന്ന സർവ്വീസ് അമൃത്സറിൽ 11.15 ന് അവസാനിക്കും. എല്ലാ ഞായർ, ചൊവ്വ, വ്യാഴം വെള്ളി ദിവസങ്ങളിലാണ് വിമാനസർവ്വീസ് ഉണ്ടായിരിക്കുക.

നേരത്തേ, ഗാന്ധിയുടെ 150ാം ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി എയർ ഇന്ത്യ വിമാനത്തിന്റെ ചിറകിൽ ഗാന്ധിയുടെ ചിത്രം വരച്ചിരുന്നു. ഗാന്ധിയോടുള്ള ആദര സൂചനയായിട്ടാണ് ഡൽഹി- മുംബൈ റൂട്ടിലെ എയർ ബസ് അ320 വിമാനത്തിൽ ഗാന്ധിയുടെ ചിത്രം വരച്ചു ചേർത്തത്. എയർ ഇന്ത്യയുടെ മെയിന്റനൻസ് ടീം ഇൻ ചാർജ് മഹേന്ദ്ര കുമാർ, സഞ്ജയ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് 11 അടി ഉയരവും നാലടി വീതിയുമുള്ള ചിത്രം ഗാന്ധിയുടെ ജന്മവാർഷികത്തിൽ അവതരിപ്പിച്ചത്.

ഡൽഹിയിലെ വിമാനത്താവളത്തിലാണ് ചിത്രരചന പ്രവർത്തികൾ നടന്നത്. ഗാന്ധിയോടുള്ള ബഹുമാനത്തെ നിലനിർത്തിക്കൊണ്ട് അദ്ദേഹത്തിന്റെ മഹത്തായ സന്ദേശത്തെ ഓർമ്മിപ്പിക്കുവാനാണ് ഈ ചിത്രം ലക്ഷ്യമിടുന്നതെന്ന് എയർ ഇന്ത്യ സിഎംഡി അശ്വിനി ലോഹ്നി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP