Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുതിയ 495 വിമാനങ്ങൾ വാങ്ങാൻ എയർ ഇന്ത്യ; 18,000 കോടി രൂപ വായ്പ എടുക്കും

പുതിയ 495 വിമാനങ്ങൾ വാങ്ങാൻ എയർ ഇന്ത്യ; 18,000 കോടി രൂപ വായ്പ എടുക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പുതിയ 495 വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ എയർ ഇന്ത്യ 18,000 കോടി രൂപ വായ്പ എടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളിൽ നിന്നാണ് വായ്പയെടുക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കഴിഞ്ഞ വർഷം ജനുവരിയിൽ എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം കമ്പനിക്ക് ലഭിച്ച വായ്പ സൗകര്യത്തിന്റെ തുടർച്ചയാണ് പുതിയ വായ്പ. നിലവിലെ വായ്പയെടുക്കൽ ഒരു വർഷത്തേക്ക് കൂടി തുടരാനും ടാറ്റ തീരുമാനിച്ചു.

കഴിഞ്ഞ തവണത്തേക്കാൾ ഉയർന്ന നിരക്കിലാണ് ഇത്തവണ വായ്പ എടുക്കുന്നത്. എയർ ഇന്ത്യയുടെ പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുന്നതിനു പുറമേ, എയർഏഷ്യ ഇന്ത്യയും വിസ്താരയും ഉൾപ്പെടെയുള്ള വിവിധ യൂണിറ്റുകളെ ലയിപ്പിക്കാനും ടാറ്റ ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സഹ ഉടമയാണ് വിസ്താര.

2022 ജനുവരിയിൽ, ടാറ്റ സൺസ് എസ്‌ബിഐയിൽ നിന്ന് 10,000 കോടി രൂപയും ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് 4.25 ശതമാനം പലിശ നിരക്കിൽ 5,000 കോടി രൂപയും വായ്പാ എടുത്തിരുന്നു. ഏറ്റവും പുതിയ വായ്പ നിരക്ക് ഏകദേശം 6.50% ആണ്. എന്നാൽ എയർ ഇന്ത്യയ്ക്ക് വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട് എസ്‌ബിഐ, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകൾ ഇതുവരെ പ്രതികരണങ്ങൾ നടത്തിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP