Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പറന്നുയരാൻ പുതിയ ജെറ്റ് വിമാനങ്ങൾ; ലോകത്തെ ഏറ്റവും വലിയ വിമാന ഇടപാടിന് ഒരുങ്ങി എയർ ഇന്ത്യ; കൂടുതൽ വിപണി വിഹിതം സ്വന്തമാക്കാൻ ടാറ്റ

പറന്നുയരാൻ പുതിയ ജെറ്റ് വിമാനങ്ങൾ; ലോകത്തെ ഏറ്റവും വലിയ വിമാന ഇടപാടിന് ഒരുങ്ങി എയർ ഇന്ത്യ; കൂടുതൽ വിപണി വിഹിതം സ്വന്തമാക്കാൻ ടാറ്റ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ വിമാന ഇടപാടിന് ഒരുങ്ങുന്ന എയർ ഇന്ത്യ. ബോയിങ്, എഞ്ചിൻ വിതരണക്കാരായ ജനറൽ ഇലക്ട്രിക്, സിഎഫ്എം ഇന്റർനാഷണലുമായുള്ള 495 ജെറ്റുകൾക്കുള്ള ഓർഡറിന്റെ പകുതി എയർ ഇന്ത്യ ഉടൻ ഒപ്പുവെക്കുമെന്ന് റിപ്പോർട്ട്. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ, ടാറ്റ ഗ്രൂപ്പ് നിയന്ത്രണം ഏറ്റെടുത്ത് ഒരു വർഷം തികയുന്ന ദിവസത്തിൽ 190 ബോയിങ് 737 മാക്സ് നാരോബോഡി വിമാനങ്ങൾക്കും 20 ബോയിങ് 787 വിമാനങ്ങൾക്കും 10 ബോയിങ് 777 എക്സിനും ഓർഡർ നൽകാൻ എയർ ഇന്ത്യ ഒരുങ്ങുകയാണ്.

ഇടപാടുമായി ബന്ധപ്പെട്ട് പ്രമുഖ വിമാന കമ്പനിയായ ബോയിങ്, വിമാനത്തിന്റെ ഘടകസാമഗ്രികൾ വിതരണം ചെയ്യുന്ന കമ്പനിയായ ജനറൽ ഇലക്ട്രിക്, സിഎഫ്എം ഇന്റർനാഷണൽ എന്നി കമ്പനികളുമായുള്ള എയർഇന്ത്യയുടെ ചർച്ച പുരോഗമിക്കുന്നതിനിടെയാണ് ഇതിൽ ഒരു ഭാഗത്തിൽ ധാരണയെത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്. ബോയിങ്ങിൽ നിന്ന് മാത്രം 495 വിമാനങ്ങൾ വാങ്ങാനാണ് എയർഇന്ത്യ ലക്ഷ്യമിടുന്നത്.

മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ഒടുവിൽ ഇന്ന് 190 ബോയിങ് വിമാനങ്ങൾ വാങ്ങാൻ എയർഇന്ത്യ കരാർ നൽകുമെന്നാണ് റിപ്പോർട്ട്. 190 ബോയിങ് മാക്സ് നാരോ ബോഡി വിമാനങ്ങൾക്ക് പുറമേ ബോയിങ് 787 വിമാനങ്ങൾ, ബോയിങ് 777എക്സ് വിമാനങ്ങൾ എന്നിവയും ഉടൻ വാങ്ങാൻ പദ്ധതിയുണ്ട്. ഇത്തരത്തിൽ 220 വിമാനങ്ങൾ ഉടൻ തന്നെ എയർഇന്ത്യയുടെ ഭാഗമാക്കാനാണ് നടപടികൾ വേഗത്തിലാക്കുന്നത്.

പൊതുമേഖല വിമാന കമ്പനിയായിരുന്ന എയർ ഇന്ത്യയെ ടാറ്റാഗ്രൂപ്പ് ഏറ്റെടുത്ത് ഒരു വർഷം തികഞ്ഞ പശ്ചാത്തലത്തിലാണ് ഓർഡർ. രണ്ടാമത്തെ ഓർഡറിൽ എയർബസിന്റെ 235 വിമാനങ്ങൾ ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്.

235 എയർബസ് സിംഗിൾ ഐൽ ജെറ്റുകളും 40 എയർബസ് എ350 വൈഡ്‌ബോഡി വിമാനങ്ങളും ഉൾപ്പെടുന്ന ഓർഡറിന്റെ രണ്ടാം പകുതി അടുത്ത ദിവസങ്ങളിൽ ഔദ്യോഗികമായി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഏകദേശം 500 ജെറ്റുകളുടെ കരാറിൽ എയർ ഇന്ത്യ ഒപ്പുവെച്ചതായി റോയിട്ടേഴ്സ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു.

ഈ ഓർഡർ പൂർണമായി കഴിഞ്ഞാൽ എയർ ഇന്ത്യയെ വലിയ ആഗോള എയർലൈനുകളുടെ ലീഗിൽ ഉൾപ്പെടുത്താൻ സാധിക്കും. ഒരു വർഷം മുമ്പുള്ളതിനേക്കാൾ 2022 ൽ ഇന്ത്യയിലെ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ 47 ശതമാനം വർദ്ധനവുണ്ടായതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി മാറാൻ ഒരുങ്ങുന്ന ഇന്ത്യയ്ക്ക്, വലിയ വിപണി തന്നെയുണ്ട്. എന്നിരുന്നാലും, ഇന്ത്യയുടെ പുറത്തേക്കുള്ള യാത്രയുടെ ഭൂരിഭാഗവും വഹിക്കുന്നത് എമിറേറ്റ്‌സ്, ഖത്തർ എയർവേയ്സ് തുടങ്ങിയ മിഡിൽ ഈസ്റ്റേൺ എയർലൈനുകളാണ്.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആഭ്യന്തര വിമാന യാത്രാ വിപണിയുടെ 30 ശതമാനം നേടാനും വിപണിയിൽ മുന്നിൽ നിൽക്കുന്ന ഇൻഡിഗോയെ നേരിടുക എന്നതാണ് ലക്ഷ്യം. അന്താരാഷ്ട്ര യാത്രയുടെ നിലവിലെ വിഹിതം 'ഒന്നിലധികം' വർദ്ധിപ്പിക്കാനും ആഗ്രഹിക്കുന്നതായി എയർലൈനിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് കാംബെൽ വിൽസൺ മുമ്പ് പറഞ്ഞിരുന്നു.

സിംഗപ്പൂർ എയർലൈൻസുമായുള്ള സംയുക്ത സംരംഭമായ എയർ ഇന്ത്യയും വിസ്താരയും ഉൾപ്പെടെ രണ്ട് ബജറ്റ് കാരിയറുകളടക്കം ടാറ്റയുടെ നാല് എയർലൈനുകൾക്ക് 24 ശതമാനം വിപണി വിഹിതമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP