Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും വിറ്റഴിക്കാൻ കേന്ദ്രസർക്കാർ തീരുമാനം; എയർ ഇന്ത്യയുടെ ഉടമസ്ഥാവകാശം കേന്ദ്രസർക്കാരിൽ നിന്ന് നഷ്ടമാകും; തുറന്ന ലേലത്തിൽ ഓഹരികൾ വിറ്റഴിക്കാനുള്ള പ്രാഥമിക വിജ്ഞാപനം പുറത്തിറക്കി; പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്

എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും വിറ്റഴിക്കാൻ കേന്ദ്രസർക്കാർ തീരുമാനം; എയർ ഇന്ത്യയുടെ ഉടമസ്ഥാവകാശം കേന്ദ്രസർക്കാരിൽ നിന്ന് നഷ്ടമാകും; തുറന്ന ലേലത്തിൽ ഓഹരികൾ വിറ്റഴിക്കാനുള്ള പ്രാഥമിക വിജ്ഞാപനം പുറത്തിറക്കി; പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും വിറ്റഴിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. തുറന്ന ലേലത്തിൽ ഓഹരികൾ വിറ്റഴിക്കാനാണ് തീരുമാനം. ഇതിനായുള്ള പ്രാഥമിക വിജ്ഞാപനം പുറത്തിറക്കി. എയർ ഇന്ത്യയുടെ ഉടമസ്ഥാവകാശം കേന്ദ്രസർക്കാരിൽ നിന്ന് നഷ്ടമാകുന്ന തീരുമാനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

ഓഹരികൾ വിറ്റഴിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിലായിരുന്നു ഓഹരി വിൽക്കാനുള്ള തീരുമാനം കേന്ദ്രമന്ത്രിസഭ കൈക്കൊണ്ടത്.

രാജ്യത്തിന്റെ സ്വന്തം വിമാനക്കമ്പനിയാണെങ്കിലും അധികകാലം ഇങ്ങനെ മുന്നോട്ടു പോകാനാകില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് ഓഹരിവിറ്റഴിച്ച് നിയന്ത്രണാവകാശവും കൈയൊഴിയാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

2016-2017 ലെ കണക്കുകൾ അനുസരിച്ച് എയർ ഇന്ത്യ 48,876 കോടി രൂപ കടത്തിലാണ്. അടുത്തവർഷം കടത്തിൽ 3500 കോടിയുടെ വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP