Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എയർ ഇന്ത്യയ്ക്ക് മൂന്ന് വർഷം കൊണ്ടുണ്ടായത് 1.62 ലക്ഷം കോടി രൂപയുടെ നഷ്ടം; നിലിവുലള്ളത് സർക്കാർസഹായം നൽകിയാലും നികത്താൻ പറ്റാത്ത നഷ്ടം: ഇന്ധന വില കൂടിയതും വിദേശ വിനിമയ പ്രശ്നത്തെയും പഴിച്ച് ഇന്ത്യയുടെ സ്വന്തം എയർലൈൻസ്

എയർ ഇന്ത്യയ്ക്ക് മൂന്ന് വർഷം കൊണ്ടുണ്ടായത് 1.62 ലക്ഷം കോടി രൂപയുടെ നഷ്ടം; നിലിവുലള്ളത് സർക്കാർസഹായം നൽകിയാലും നികത്താൻ പറ്റാത്ത നഷ്ടം: ഇന്ധന വില കൂടിയതും വിദേശ വിനിമയ പ്രശ്നത്തെയും പഴിച്ച് ഇന്ത്യയുടെ സ്വന്തം എയർലൈൻസ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: എയർ ഇന്ത്യയ്ക്ക് മൂന്ന് വർഷം കൊണ്ടുണ്ടായത് 1.62 ലക്ഷം കോടി രൂപയുടെ നഷ്ടം. 2017 മുതൽ 2019 വരെയുള്ള മൂന്ന് വർഷ കാലയളവിലാണ് എയർ ഇന്ത്യയുടെ നഷ്ടം ലക്ഷം കോടിയിലേക്ക് എത്തിയത്. 2016-'17-ൽ 48,447.37 കോടി, 2017-'18-ൽ 55,308.52 കോടി, 2018-'19-ൽ 58,255.89 കോടി എന്നിങ്ങനെയാണ് നഷ്ടക്കണക്ക്. വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി വിവിധ രാജ്യസഭാംഗങ്ങൾക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. ഇന്ധന വില കൂടിയതും വിദേശ വിനിമയ പ്രശ്നവുമാണ് കമ്പനി ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയത്.

ഓരോ വർഷവും കുമിഞ്ഞുകൂടുന്ന നഷ്ടം നികത്താൻ സർക്കാർസഹായം നൽകിയാലും പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് നീതി ആയോഗിന്റെ നിർദേശപ്രകാരം വിൽപ്പന നടപടിയിലേക്ക് നീങ്ങിയത്. മത്സരാധിഷ്ഠിതമായ വ്യോമയാനവിപണിയിൽ എയർ ഇന്ത്യയ്ക്ക് നിലവിലെ പരാധീനതകളുമായി മുന്നോട്ടുപോകാനാവില്ല -മന്ത്രി വ്യക്തമാക്കി.

ഉയർന്ന പലിശനിരക്കിൽ വായ്പയെടുത്തതിനെത്തുടർന്ന് പെരുകുന്ന ബാധ്യത, കുറഞ്ഞ നിരക്കിൽ പ്രവർത്തിക്കുന്ന വിമാനക്കമ്പനികളിൽനിന്നുള്ള മത്സരം, ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച കാരണം വിദേശ കറൻസി വിനിമയത്തിലൂടെയുണ്ടാകുന്ന വൻ നഷ്ടം, ഉയർന്ന തോതിലുള്ള പ്രവർത്തനച്ചെലവ് എന്നിവയാണ് എയർ ഇന്ത്യ നഷ്ടത്തിലാവാനുള്ള പ്രധാന കാരണങ്ങളെന്ന് മന്ത്രി മറുപടിയിൽ പറഞ്ഞു.

അതേസമയം, 2019 നവംബർ 30 വരെ വി.വി.ഐ.പി.കൾക്കായി സർവീസുകൾ നടത്തിയ വകയിൽ 845.04 കോടിയും മറ്റു സർക്കാർ പരിപാടികൾക്കായുള്ള സർവീസ് വകയിൽ 527.09 കോടിയും എയർ ഇന്ത്യയ്ക്ക് സർക്കാർ നൽകാനുണ്ട്. ആകെ 1372.13 കോടി രൂപ. കഴിഞ്ഞ സാമ്പത്തികവർഷം 4600 കോടിയുടെ പ്രവർത്തനനഷ്ടം മാത്രം എയർ ഇന്ത്യ വരുത്തിവെച്ചു. ഇന്ധന വില കൂടിയതും വിദേശ വിനിമയ പ്രശ്നവുമാണ് കമ്പനി ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയത്. ബാലാകോട്ട് വ്യോമാക്രമണത്തെത്തുടർന്ന് പാക്കിസ്ഥാൻ നാലു മാസത്തോളം വ്യോമപാത അടച്ചപ്പോൾ 430 കോടി രൂപയുടെ നഷ്ടമാണ് എയർ ഇന്ത്യയ്ക്കുണ്ടായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP