Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുംബൈയിലെ ഫ്‌ളാറ്റിൽ എയർഹോസ്റ്റസിനെ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് പൊലീസ് നടത്തിയ തിരച്ചിലിൽ

മുംബൈയിലെ ഫ്‌ളാറ്റിൽ എയർഹോസ്റ്റസിനെ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് പൊലീസ് നടത്തിയ തിരച്ചിലിൽ

സ്വന്തം ലേഖകൻ

മുംബൈ: മുംബൈയിലെ ഫ്‌ളാറ്റിൽ എയർഹോസ്റ്റസിനെ മരിച്ച നിലയിൽ കണ്ടെത്തി. വിലെപാർലെ പൊഡാർ വാഡിയിലെ രാജലക്ഷ്മി ബിൽഡിങ്ങിലുള്ള ഫ്‌ളാറ്റിലാണ് എയർഹോസ്റ്റസിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുപത്തിയൊമ്പതുകാരിയായ സുൽത്താന ഷെയ്ക്ക് ആണ് മരിച്ചത്. സുൽത്താന ഉൾപ്പെടെ മൂന്ന് എയർഹോസ്റ്റസുമാരാണ് ഇവിടെ താമസിച്ചിരുന്നത്.

ലോക്ഡൗൺ വന്നതോടെ മറ്റുരണ്ടുപേരും വീട്ടിലേക്കുപോയിരുന്നു. ഇതേത്തുടർന്ന് സുൽത്താന ഷെയ്ക്ക് ഒറ്റയ്ക്കായിരുന്നു താമസം. ഫ്‌ളാറ്റിനുള്ളിൽനിന്ന് ദുരഗന്ധം വന്നതിനെത്തുടർന്ന് അയൽക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് ഫ്‌ളാറ്റ് തുറന്ന് അകത്തുചെന്നപ്പോഴാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടത്. അപകടമരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP