Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എയിംസിലെ ഡോക്ടർമാർ നാളെ പണിമുടക്കുക ബംഗാളിൽ ജൂനിയർ ഡോക്ടർമാർ നടത്തുന്ന സമരത്തിന് പിന്തുണയുമായി; സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ഇന്ന് ഹെൽമറ്റ് ധരിച്ച് ജോലിക്കെത്തിയ ഡോക്ടർമാർ നാളെ പണിമുടക്കുന്നത് സംസ്ഥാന സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച്

എയിംസിലെ ഡോക്ടർമാർ നാളെ പണിമുടക്കുക ബംഗാളിൽ ജൂനിയർ ഡോക്ടർമാർ നടത്തുന്ന സമരത്തിന് പിന്തുണയുമായി; സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ഇന്ന് ഹെൽമറ്റ് ധരിച്ച് ജോലിക്കെത്തിയ ഡോക്ടർമാർ നാളെ പണിമുടക്കുന്നത് സംസ്ഥാന സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ബംഗാളിൽ ജൂനിയർ ഡോക്ടർമാർ നടത്തുന്ന സമരത്തിന് പിന്തുണയുമായി എയിംസിലെ ഡോക്ടർമാരും. സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ഇന്ന് ഹെൽമറ്റ് ധരിച്ച് ജോലിക്കെത്തിയ ഡൽഹി എയിംസിലെ ഡോക്ടർമാർ വെള്ളിയാഴ്ച പണിമുടക്കും. ബംഗാളിലെ ഡോക്ടർമാരുടെ ആവശ്യത്തോട് സംസ്ഥാന സർക്കാർ ഇന്നും മുഖംതിരിച്ചതോടെയാണ് ഡോക്ടർമാർ വെള്ളിയാഴ്ച പണിമുടക്കാൻ തീരുമാനിച്ചത്.

കൊൽക്കത്തയിലെ എൻആർഎസ് മെഡിക്കൽ കോളജിൽ ജൂനിയർ ഡോക്ടർക്ക് നേരെയുള്ള അക്രമത്തെ എയിംസ് റസിഡന്റ്‌സ് ഡോക്ടേഴ്‌സ് അസോസിയേഷൻ അപലപിച്ചിരുന്നു. നിയമവ്യവസ്ഥ തകർന്നിരിക്കുകയാണെന്നും ഡോക്ടർമാരുടെ ഹോസ്റ്റലിൽ പോലും ആയുധങ്ങളുമായെത്തുന്ന ആൾക്കൂട്ടം ആക്രമിക്കുകയാണെന്ന് ഇവർ കുറ്റപ്പെടുത്തി.

ചൊവ്വാഴ്ചയാണ് കൊൽക്കത്തയിലെ എൻആർഎസ് ആശുപത്രിയിൽ ജൂനിയർ ഡോക്ടർക്കു നേരെ രോഗിയുടെ ബന്ധുക്കൾ ആക്രമണം അഴിച്ചുവിട്ടത്. 75കാരനായ രോഗി മരിച്ചതിനെ തുടർന്നായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഡോക്ടർ ചികിത്സയിലാണ്. സംഭവത്തിൽ പ്രതിഷേധിച്ച് ബംഗാളിലെ ജൂനിയർ ഡോക്ടർമാർ ആരംഭിച്ച സമരം മൂന്നാം ദിവസം പിന്നിട്ടു.

ജൂനിയർ ഡോക്ടർമാർ ഒന്നുകിൽ സമരം അവസാനിപ്പിച്ച് ജോലിയിൽ തിരികെ പ്രവേശിക്കണമെന്നും അല്ലെങ്കിൽ എത്രയും പെട്ടെന്ന് ഹോസ്റ്റൽ ഒഴിയണമെന്നും മമത ജൂനിയർ ഡോക്ടർമാർക്ക് അന്ത്യശാസനം നൽകിയിരുന്നു തീരുമാനമെടുക്കാൻ നാല് മണിക്കൂർ സമയമാണ് മമത ജൂനിയർ ഡോക്ടർമാർക്ക് നൽകിയിരിക്കുന്നത്. ഡ്യൂട്ടിയിൽ തിരികെ പ്രവേശിക്കാതെ ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മമത വ്യക്തമാക്കിയിരുന്നു. എന്നാൽ, മുഖ്യമന്ത്രി മമതാ ബാനർജിയുടെ അന്ത്യശാസനം ജൂനിയർ ഡോക്ടർമാർ തള്ളി. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് ഡോക്ടർമാർമാർ അറിയിച്ചു.

ഗവർണർ കേശരിനാഥ് ത്രിപാഠിയുമായും സമരം ചെയ്യുന്ന ഡോക്ടർമാർ ചർച്ച നടത്തിയിരുന്നു. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരാനാണ് ഞങ്ങളുടെ തീരുമാനം. ഇക്കാര്യം ഗവർണറെ ധരിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ഉടൻ ചർച്ച നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ഡോക്ടർമാർ പറഞ്ഞു. ഞങ്ങളുടെ ആവശ്യങ്ങൾ നിസാരമാണ്. എല്ലാ ആശുപത്രിയിലും പൊലീസ് സുരക്ഷയൊരുക്കുകയും കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിലെ പ്രതികളെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുകയും വേണം. എന്നാൽ, മുഖ്യമന്ത്രിയുടെ പ്രസ്താവന കേട്ടാൽ ഞങ്ങളാണ് കുറ്റക്കാരെന്ന് തോന്നുമെന്നും ഡോക്ടർമാർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP