Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202125Sunday

ചെന്നൈയിൽ ഫ്‌ളക്‌സ് വീണ് യുവതി മരിച്ച സംഭവം; അണ്ണാഡിഎംകെ നേതാവിനെ അറസ്റ്റ് ചെയ്തു; ജയഗോപാലിനെ പിടികൂടിയത് കൃഷ്ണ ഗിരിയിൽ നിന്ന്; അറസ്റ്റ് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ; ചുമത്തിയിരിക്കുന്നത് മനപ്പൂർവ്വമല്ലാത്ത നരഹത്യ കേസ്

ചെന്നൈയിൽ ഫ്‌ളക്‌സ് വീണ് യുവതി മരിച്ച സംഭവം; അണ്ണാഡിഎംകെ നേതാവിനെ അറസ്റ്റ് ചെയ്തു; ജയഗോപാലിനെ പിടികൂടിയത് കൃഷ്ണ ഗിരിയിൽ നിന്ന്; അറസ്റ്റ് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ; ചുമത്തിയിരിക്കുന്നത് മനപ്പൂർവ്വമല്ലാത്ത നരഹത്യ കേസ്

മറുനാടൻ ഡെസ്‌ക്‌

മദ്രാസ്: ചെന്നൈയിൽ ഫ്‌ളക്‌സ് വീണ് യുവതി മരിച്ച സംഭവത്തിൽ അണ്ണാഡിഎംകെ നേതാവ് ജയഗോപാലിനെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തരവാദികളായ രാഷ്ട്രീയ നേതാക്കൾക്ക് എതിരെ നടപടി വൈകുന്നതിൽ മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം സർക്കാരിനെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

ദിവസങ്ങളായി ഒളിവിലായിരുന്ന ജയഗോപാലിനെ കൃഷ്ണഗിരിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ജയഗോപാലിന്റെ മകന്റെ വിവാഹപരസ്യ ബോർഡ് വീണാണ് സ്‌കൂട്ടർ യാത്രക്കാരിയായിരുന്ന യുവതി അപകടത്തിൽപ്പെട്ട് മരിച്ചത്. മനപ്പൂർവ്വമല്ലാത്ത നരഹത്യക്കാണ് ജയഗോപാലിന് എതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്. കൂടുതൽ വകുപ്പുകൾ ചുമത്താൻ പൊലീസ് മടിക്കുകയാണെന്ന് ശുഭശ്രീയുടെ പിതാവ് കുറ്റപെടുത്തിയിരുന്നു.

സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റാണ് ശുഭശ്രീയുടെ പിതാവ് രവി. തങ്ങളുടെ ഗതി മറ്റാർക്കും ഉണ്ടാവരുതെന്നും ഫ്‌ളക്‌സുകൾ പൂർണമായും നിരോധിക്കുന്നത് വരെ നിയമപോരാട്ടം തുടരാനുമാണ് കുടുംബത്തിന്റെ തീരുമാനം.ഐഎൽടിസ് പരീക്ഷ കഴിഞ്ഞ് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പല്ലാവരം റോഡിന് സമീപത്ത് സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ശുഭശ്രീയുടെ സ്‌കൂട്ടറിലേക്ക് വീഴുകയായിരുന്നു. സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ശുഭശ്രീ പിന്നാലെ വന്ന ലോറിക്കടിയിലേക്ക് വീണു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ശുഭശ്രീയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പല്ലാവരം ഡിവൈഡറിന് സമീപം അണ്ണാ ഡിഎംകെ, ഡിഎം കെ നേതാക്കളുടെ 50 ലധികം ഫ്‌ളക്‌സുകളുണ്ട്. തമിഴ്‌നാട്ടിൽ പൊതു സ്ഥലത്ത് ഫ്‌ളക്‌സുകൾ സ്ഥാപിക്കുന്നത് കോടതി വിലക്കിയിട്ടുണ്ടെങ്കിലും ഒരിടത്തും പാലിക്കപെടുന്നില്ല.

കഴിഞ്ഞ ഏപ്രിലിൽ നാമക്കൽ സ്വകാര്യ ആശുപത്രിക്ക് സമീപം സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് പൊട്ടിവീണ് രണ്ട് പേർ മരിച്ചിരുന്നു. കോടതി വിമർശനത്തിന് പിന്നാലെ പൊതുയോഗങ്ങളിൽ പോലും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പ്രവർത്തകർ ഇനി ഫ്‌ളക്‌സുകൾ സ്ഥാപിക്കരുതെന്ന് ആവശ്യപ്പെട്ട് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ പത്രക്കുറിപ്പ് ഇറക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP