Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന് കോവിഡ് ബാധ; താനുമായി അടുത്ത് സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ തുടരണമെന്ന് ട്വീറ്റ്

മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന് കോവിഡ് ബാധ; താനുമായി അടുത്ത് സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ തുടരണമെന്ന് ട്വീറ്റ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേലിന് കോവിഡ് ബാധ. ട്വിറ്ററിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം പട്ടേൽ അറിയിച്ചത്. ഇന്ന് നടത്തിയ പരിശോധനയിൽ തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായും താനുമായി അടുത്ത് സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ തുടരണമെന്നും പട്ടേൽ ട്വിറ്ററിൽ കുറിച്ചു. കോൺഗ്രസിന്റെ നേതാക്കളായ അഭിഷേക് സിങ്‌വി, സിദ്ധരാമയ്യ, ഡികെ ശിവകുമാർ, ദീപേന്ദർ ഹൂഡ, തുടങ്ങിയവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുൾപ്പടെ നിരവധി കേന്ദ്രമന്ത്രിമാർക്കും എംപിമാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡിനെ തുടർന്ന് കേന്ദ്ര റെയിൽവെ സഹമന്ത്രി സുരേഷ് അംഗഡി മരിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP