Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ത്രിവർണ പതാകാ ചവിട്ടികൾ എത്തിച്ച ആമസോണിൽ നിന്നു വീണ്ടും വിവാദ ഉൽപ്പന്നം; ഗാന്ധി ചിത്രം പ്രിന്റ് ചെയ്ത വള്ളിച്ചെരുപ്പുകൾ വിൽപ്പനയ്‌ക്കെത്തിച്ച അമേരിക്കൻ വെബ്‌സൈറ്റ് നടപടിക്കെതിരെ മോദിക്കും സുഷമയ്ക്കും പരാതി

ത്രിവർണ പതാകാ ചവിട്ടികൾ എത്തിച്ച ആമസോണിൽ നിന്നു വീണ്ടും വിവാദ ഉൽപ്പന്നം; ഗാന്ധി ചിത്രം പ്രിന്റ് ചെയ്ത വള്ളിച്ചെരുപ്പുകൾ വിൽപ്പനയ്‌ക്കെത്തിച്ച അമേരിക്കൻ വെബ്‌സൈറ്റ് നടപടിക്കെതിരെ മോദിക്കും സുഷമയ്ക്കും പരാതി

മുംബൈ: ദേശീയപതാക പ്രിന്റ് ചെയ്ത ചവിട്ടി പിൻവലിച്ചു മാപ്പുപറഞ്ഞതിനു പിന്നാലെ രാഷ്ട്രപിതാവ് മാഹാത്മാ ഗാന്ധിയുടെ ചിത്രമുള്ള ചെരിപ്പ് വിൽപ്പനയ്ക്കുവച്ച് ഓൺലൈൻ ഷോപ്പിങ് വെബ്‌സൈറ്റായ ആമസോൺ വീണ്ടും വിവാദത്തിൽ.

കമ്പനിയുടെ അമേരിക്കൻ വെബ്‌സൈറ്റിലാണ് ഗാന്ധിചിത്രമുള്ള വള്ളിച്ചെരിപ്പുകൾ വിൽപ്പനയ്ക്കു വച്ചിരിക്കുന്നത്. ഗാന്ധിജിയുടെ ചില വാക്യങ്ങളും ചെരിപ്പിൽ പ്രിന്റ് ചെയ്തിട്ടുണ്ട്. 16.99 ഡോളർ വിലയും 2.99 ഡോളർ ഷിപ്പിങ് ചാർജുമുള്ള ചെരിപ്പ് വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത് കഫേപ്രസ് എന്ന സ്ഥാപനമാണ്.

അമസോണിന്റെ നടപടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെയും ചിലർ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

നേരത്തേ ആമസോണിന്റെ കാനഡ വെബ്‌സൈറ്റിലാണ് ത്രിവർണപതാക പ്രിന്റ് ചെയ്ത ചവിട്ടികൾ വില്പനയ്ക്കു വച്ചത്. ഇതിനെതിരേ ഇന്ത്യയിലുടനീളം പ്രതിഷേധം ശക്തമായി. തുടർന്ന് വിദേശകാര്യമന്ത്രി സുരഷമാ സ്വരാജ് ആമസോൺ കമ്പനിക്കു മുന്നറിപ്പു നല്കുകയും ചവിട്ടികൾ പിൻവലിച്ച് ആമസോൺ മാപ്പു പറയുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പുതിയ വിവാദം ഉയർത്തിക്കൊണ്ട് ഗാന്ധിചിത്രം പ്രിന്റ് ചെയ്ത വള്ളിച്ചെരിപ്പ് വിൽപ്പനയ്‌ക്കെത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP