Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആറ് വയസുകാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയശേഷം കത്തിച്ചു; യുവാവും മുത്തച്ഛനും അറസ്റ്റിൽ

ആറ് വയസുകാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയശേഷം കത്തിച്ചു; യുവാവും മുത്തച്ഛനും അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

അമൃത്സർ: ആറ് വയസുകാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയശേഷം മൃതദേഹത്തിന് തീ കൊളുത്തി. പഞ്ചാബിലെ തണ്ടയിലെ ജലാൽപുർ ഗ്രാമത്തിലാണ് സംഭവം. പ്രതികളുടെെ വീട്ടിൽനിന്നാണ് പാതി കത്തിക്കരിഞ്ഞ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുർപ്രീത് സിങ്, മുത്തച്ഛൻ സുർജിത് സിങ് എന്നിവരെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.

ഗ്രാമത്തിൽ താമസിക്കുന്ന ഒരു കുടിയേറ്റ തൊഴിലാളിയുടെ മകളാണ് പെൺകുട്ടി. കൊലപാതകം, ബലാത്സംഗം എന്നിവയ്ക്ക് പുറമേ പോക്‌സോയും പ്രതികൾക്കെതിരേ ചുമത്തിയിട്ടുണ്ട്.ഗുർപ്രീത് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയതായും അവിടെവെച്ച് ബലാത്സംഗം ചെയ്തതായും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. പെൺകുട്ടി മരിച്ചതോടെ ഗുർപ്രീതും സുർജിത്തും ചേർന്ന് മൃതദേഹം കത്തിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP