Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്ഷീണിതനും രാഷ്ട്രീയമായി തരംതാഴ്‌ത്തപ്പെവനുമായ ഒരാൾ മുഖ്യമന്ത്രിയായി; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ നിതീഷിനെ ട്രോളി തേജസ്വിയും ചിരാഗും പ്രശാന്ത് കിഷോറും

ക്ഷീണിതനും രാഷ്ട്രീയമായി തരംതാഴ്‌ത്തപ്പെവനുമായ ഒരാൾ മുഖ്യമന്ത്രിയായി; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ നിതീഷിനെ ട്രോളി തേജസ്വിയും ചിരാഗും പ്രശാന്ത് കിഷോറും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിതീഷ് കുമാറിനു 'പരിഹാസവർഷം'. പ്രതിപക്ഷ നേതാവും ആർജെഡി നേതാവുമായ തേജസ്വി യാദവ്, എൽജെപി നേതാവ് ചിരാഗ് പാസ്വാൻ, തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും മുൻ ജെഡിയു നേതാവുമായ പ്രശാന്ത് കിഷോർ തുടങ്ങിയവരാണ് നിതീഷിനെ പരിഹസിച്ച് രംഗത്തെത്തിയത്. നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ 15 അംഗ മന്ത്രിസഭ ഗവർണർ ഫാഗു ചൗഹാൻ മുൻപാകെ തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്തത്.

രണ്ട് പതിറ്റാണ്ടിനിടെ ഏഴാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിതീഷിനെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റിൽ പരിഹാസരൂപേണ ചില കാര്യങ്ങളും പ്രശാന്ത് കിഷോർ കൂട്ടിച്ചേർത്തു. ബിജെപിയാണ് നിതീഷിനെ നാമനിർദ്ദേശം ചെയ്തത്.

ക്ഷീണിതനും രാഷ്ട്രീയമായി തരംതാഴ്‌ത്തപ്പെവനുമായ ഒരാൾ മുഖ്യമന്ത്രിയായി, ബിഹാർ ഏതാനും വർഷങ്ങൾ കൂടി മോശം ഭരണത്തിന് സാക്ഷിയാകേണ്ടി വരുമെന്ന് പ്രശാന്ത് പറഞ്ഞു. ഏകദേശം നാല് മാസങ്ങൾക്കുശേഷമുള്ള പ്രശാന്തിന്റെ ആദ്യ ട്വീറ്റാണ് ഇത്. ജെഡിയു വൈസ് പ്രസിഡന്റായിരുന്ന പ്രശാന്തിനെ നിതീഷുമായി തെറ്റിപ്പിരിഞ്ഞതിനെ തുടർന്ന് ജനുവരിയിലാണ് പാർട്ടിയിൽനിന്ന് പുറത്താക്കിയത്.

വോട്ടെണ്ണിലെ ക്രമക്കേട് ആരോപിച്ച് മഹാസഖ്യം നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. നിതീഷ് കുമാർ 'എൻഡിഎ മുഖ്യമന്ത്രി' ആയി തന്നെ തുടരുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു ചിരാഗ് പാസ്വാന്റെ ഒളിയമ്പ്. 'വീണ്ടും മുഖ്യമന്ത്രിയായതിന് ബഹുമാനപ്പെട്ട നിതിഷ്‌കുമാർജിക്ക് അഭിനന്ദനങ്ങൾ.

സർക്കാർ കാലാവധി പൂർത്തിയാക്കുമെന്നും താങ്കൾ എൻഡിഎ മുഖ്യമന്ത്രിയായി തുടരുമെന്നും പ്രതീക്ഷിക്കുന്നു' ചിരാഗ് ട്വീറ്റ് ചെയ്തു. ബിജെപിയേക്കാൾ 31 സീറ്റ് കുറവ് നേടിയ ജെഡിയുവിന്റെ അധ്യക്ഷൻ മുഖ്യമന്ത്രിയായതിനെ പരിഹസിച്ചായിരുന്നു ചിരാഗിന്റെ പരാമർശം.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP