Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിവാദമായ സായുധസേനാ പ്രത്യേകാധികാര നിയമം പൂർണമായും പിൻവലിച്ച് മേഘാലയ; കരിനിയമം പിൻവലിക്കുന്നത് ഇരു സംസ്ഥാനങ്ങളിലെയും സുരക്ഷാസ്ഥിതിയിൽ പുരോഗമനമുണ്ടായതിനെ തുടർന്ന്; അഫ്‌സ്പ നിയമം ചുരുക്കിയത് അരുണാചൽ പ്രദേശിലെ എട്ട് പൊലീസ് സ്റ്റേഷൻ പരിധികളിലേക്ക്

വിവാദമായ സായുധസേനാ പ്രത്യേകാധികാര നിയമം പൂർണമായും പിൻവലിച്ച് മേഘാലയ; കരിനിയമം പിൻവലിക്കുന്നത് ഇരു സംസ്ഥാനങ്ങളിലെയും സുരക്ഷാസ്ഥിതിയിൽ പുരോഗമനമുണ്ടായതിനെ തുടർന്ന്; അഫ്‌സ്പ നിയമം ചുരുക്കിയത് അരുണാചൽ പ്രദേശിലെ എട്ട് പൊലീസ് സ്റ്റേഷൻ പരിധികളിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സായുധ സൈന്യത്തിനു പ്രത്യേക അധികാരം നൽകുന്ന അഫ്‌സ്പ നിയമം മേഘാലയയിൽ പിൻവലിച്ചു. അരുണാചൽ പ്രദേശിൽ ചില പ്രദേശങ്ങളിൽ മാത്രമായി നിയമത്തിനു നിയന്ത്രണം ഏർപ്പെടുത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ടു സംസ്ഥാനങ്ങളിലെയും സുരക്ഷാസ്ഥിതിയിൽ പുരോഗമനമുണ്ടായതിനെ തുടർന്നാണ് കരിനിയമം പിൻവലിക്കുന്നതെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ വാദം. അരുണാചലിൽ എട്ടു പൊലീസ് സ്റ്റേഷൻ പരിധിയിലേക്കാണ് അഫ്‌സ്പ നിയമം ചുരുക്കിയിട്ടുള്ളത്. നേരത്തെ, ഇത് 16 പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാപിച്ചിരുന്നു. ആസാമുമായും മ്യാന്മറുമായും അതിർത്തി പങ്കുവയ്ക്കുന്ന പ്രദേശങ്ങളിലാണ് അഫ്‌സ്പ നിലനിർത്തിയിട്ടുള്ളതെന്നാണു റിപ്പോർട്ടുകൾ.

2017 സെപ്റ്റംബർ വരെ മേഘാലയയുടെ 40 ശതമാനം പ്രദേശങ്ങളിലും അഫ്സ്പ ഏർപ്പെടുത്തിയിരുന്നു. സംസ്ഥാനവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തിയശേഷമാണ് മേഘാലയയിൽനിന്ന് അഫ്സ്പ പൂർണമായും പിൻവലിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 2017 ൽ അരുണാചൽ പ്രദേശിലെ 16 പൊലീസ് സ്റ്റേഷൻ പരിധികളിൽ ഏർപ്പെടുത്തിയിരുന്ന അഫ്സ്പ നിയമമാണ് എട്ട് പൊലീസ് സ്റ്റേഷൻ പരിധികളിലേക്ക് ചുരുക്കിയത്.

ഇതുകൂടാതെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കീഴടങ്ങുന്ന തീവ്രവാദികൾക്ക് നൽകുന്ന സഹായധനം ഒരു ലക്ഷത്തിൽനിന്ന് നാല് ലക്ഷമായി വർധിപ്പിച്ചു. 2018 ഏപ്രിൽ ഒന്നുമുതൽ ഈ തീരുമാനം നടപ്പിലായിക്കഴിഞ്ഞു. മണിപ്പുർ, മിസോറാം, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കുന്ന വിദേശികൾക്ക് അനുവദിക്കുന്ന നിയന്ത്രിത മേഖല പ്രവേശനാനുമതി, സംരക്ഷിത മേഖല പ്രവേശനാനുമതി എന്നിവയിൽ ഇളവ് വരുത്താനും കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ, അഫ്ഗാനിസ്താൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്ക് നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും.

വടക്കു കിഴക്കൻ മേഖലകളിൽ കഴിഞ്ഞ നാലു വർഷത്തിനിടെ സായുധ കലാപങ്ങളിൽ 63 ശതമാനം കുറവ് വന്നിട്ടുള്ളതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. സാധാരണക്കാർ കൊല്ലപ്പെട്ട സംഭവങ്ങൾ 83 ശതമാനം കുറഞ്ഞു. സൈനികർ കൊല്ലപ്പെടുന്നതിൽ 40 ശതമാനം കുറവുണ്ടായി. 2000വുമായി താരതമ്യപ്പെടുത്തുമ്പോൾ 2017 ൽ സായുധ കലാപക്കേസുകളിൽ 85 ശതമാനമാണ് കുറവുവന്നത്. 1997 മായി താരതമ്യപ്പെടുത്തുമ്പോൾ സുരക്ഷാ സൈനികർ കൊല്ലപ്പെടുന്ന സംഭവങ്ങളിൽ 96 ശതമാനം കുറവാണ് വന്നിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP