Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

ബംഗ്ലാദേശ് വിദ്യാർത്ഥിനിയോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം; സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത് വിസ ചട്ടപ്രകാരം നിയമലംഘനമെന്നും അഫ്സാരയോട് കേന്ദ്രസർക്കാർ

ബംഗ്ലാദേശ് വിദ്യാർത്ഥിനിയോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം; സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത് വിസ ചട്ടപ്രകാരം നിയമലംഘനമെന്നും അഫ്സാരയോട് കേന്ദ്രസർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ബംഗ്ലാദേശി വിദ്യാർത്ഥിനിയോട് ഇന്ത്യവിടാൻ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം. സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാരോപിച്ചാണ് കൊൽക്കത്തയിലെ വിശ്വ ഭാരതി സർവകലാശാലയിൽ പഠിക്കുന്ന ബംഗ്ലാദേശി പെൺകുട്ടിയോട് രാജ്യം വിടാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. സർവകലാശാലയിലെ ബിരുദ വിദ്യാർത്ഥിനിയായ അഫ്സാര അനിക മീമിനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ് ലഭിച്ചിരിക്കുന്നത്.

കൊൽക്കത്തയിലെ വിദേശികളുടെ പ്രാദേശിക രജിസ്ട്രേഷൻ ഓഫീസിൽ നിന്നാണ് രാജ്യം വിടാൻ ആവശ്യപ്പെടുന്ന നോട്ടീസ് ലഭിച്ചിരിക്കുന്നത്. 'സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്താൻ കഴിഞ്ഞു. അത് വിസ ചട്ടപ്രകാരം നിയമലംഘനമാണ്.' നോട്ടീസിൽ പറയുന്നു. നോട്ടീസ് ലഭിച്ച് പതിനഞ്ചുദിവസത്തിനുള്ളിൽ രാജ്യം വിടണമെന്നാണ് നിർദ്ദേശം.

ഡിസംബറിൽ ശാന്തിനികേതനിൽ നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ചില ചിത്രങ്ങൾ അഫ്സാര ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റുകളുടെ പേരിൽ നിരവധി സൈബർ ആക്രമണങ്ങൾ അഫ്സാരക്ക് നേരെ ഉണ്ടായി. പലരും അഫ്സാരയെ 'ബംഗ്ലാദേശി തീവ്രവാദി' എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ ഇന്ത്യ വിടാൻ ആവശ്യപ്പെട്ട് നൽകിയിരിക്കുന്ന നോട്ടീസിൽ ഫേസ്‌ബുക്ക് പോസ്റ്റുകളെ കുറിച്ച് പരാമർശമൊന്നുമില്ല. ഡിസംബറിൽ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് ഐഐടി മദ്രാസിലെ ജർമൻ വിദ്യാർത്ഥിക്കും സമാനമായ അനുഭവം നേരിടേണ്ടി വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP