Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമിത് ഷാ ഒഴിയുന്ന സീറ്റ് അധ്വാനിക്ക് നൽകാനൊരുങ്ങി ബിജെപി; അനാരോഗ്യം കാരണം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിന്ന് ഒഴിവായ അധ്വാനി രാജ്യസഭയിലേക്ക് മത്സരിച്ചേക്കും; 7തവണ ലോക്‌സഭാംഗമായ അധ്വാനി 4 തവണ രാജ്യസഭയിലും അംഗമായി

അമിത് ഷാ ഒഴിയുന്ന സീറ്റ് അധ്വാനിക്ക് നൽകാനൊരുങ്ങി ബിജെപി; അനാരോഗ്യം കാരണം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിന്ന് ഒഴിവായ അധ്വാനി രാജ്യസഭയിലേക്ക് മത്സരിച്ചേക്കും; 7തവണ ലോക്‌സഭാംഗമായ അധ്വാനി 4 തവണ രാജ്യസഭയിലും അംഗമായി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; അമിത് ഷാ ഒഴിയുന്ന സീറ്റ് അധ്വാനിക്ക് നൽകാനൊരുങ്ങി ബിജെപി. അഡ്വാനിയുടെ മണ്ഡലമായിരുന്ന ഗുജറാത്തിലെ ഗാന്ധിനഗറിൽ ബിജെപി അധ്യക്ഷൻ അമിത് ഷായാണു മത്സരിക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ ലോക്‌സഭാ പോരാട്ടമാണിത്.അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിന്ന് അരങ്ങൊഴിയുന്ന ബിജെപിയുടെ സ്ഥാപക നേതാവ് എൽ.കെ. അഡ്വാനി (91) രാജ്യസഭയിലേക്കു വരുമെന്നാണ് സൂചന.

ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗമായ അമിത് ഷാ ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടാൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് അധ്വാനിക്കു കൊടുക്കാനാണു ബിജെപി ആലോചിക്കുന്നത്.ബിജെപിയുടെ മുഖ്യ തിരഞ്ഞെടുപ്പുസമിതി ചേരുന്നതിനുമുൻപേ തന്നെ ഇക്കാര്യം അഡ്വാനിയുമായി ചർച്ച ചെയ്തിരുന്നുവെന്നാണ് അറിയുന്നത്. അനാരോഗ്യം കാരണം അഡ്വാനി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിന്ന് ഒഴിയാൻ തയാറാകുകയായിരുന്നു.

7 തവണ ലോക്‌സഭാംഗമായ അഡ്വാനി 4 തവണ രാജ്യസഭയിലും അംഗമായിരുന്നു. ബിജെപിയുടെ ആദ്യത്തെ സ്ഥാനാർത്ഥിപ്പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ േപരു കഴിഞ്ഞാൽ അമിത് ഷായാണ്. രാജ്‌നാഥ് സിങ്, നിതിൻ ഗഡ്കരി തുടങ്ങിയ പേരുകളെല്ലാം അതിനു ശേഷമാണു വരുന്നത്.

നരേന്ദ്ര മോദി, അമിത് ഷാ ദ്വയങ്ങളിലേക്ക് ബിജെപിയിലെ അധികാരം വഴിമാറിയപ്പോൾ അദ്വാനിയും പിൻവാങ്ങുകയാണ്. ഗാന്ധിനഗറിൽ നിന്ന് തുടർച്ചയായ അഞ്ച് തവണയാണ് അദ്വാനി മത്സരിച്ച് ലോക് സഭ എംപിയായത്. 1998 മുതൽ ഗാന്ധിനഗർ സീറ്റ് അദ്വാനിയുടെ കുത്തകയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP