Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ സഹിഷ്ണുതയുടേതായ ഇത്തരം ആശയസംവാദങ്ങൾ അനിവാര്യം; പ്രണബ് മുഖർജി ആർഎസ്എസ് സമ്മേളനത്തിൽ പങ്കെടുത്തത് മഹത്വപൂർണമായ സംഭവമെന്ന് എൽ.കെ.അദ്വാനി

ഇന്ത്യയുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ സഹിഷ്ണുതയുടേതായ ഇത്തരം ആശയസംവാദങ്ങൾ അനിവാര്യം; പ്രണബ് മുഖർജി ആർഎസ്എസ് സമ്മേളനത്തിൽ പങ്കെടുത്തത് മഹത്വപൂർണമായ സംഭവമെന്ന് എൽ.കെ.അദ്വാനി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് എൽ.കെ.അദ്വാനിയുടെ പ്രശംസ. പ്രണബ് ആർ.എസ്.എസ് സമ്മേളനത്തിൽ പങ്കെടുത്തതിനെ മഹത്വ പൂർണമായ സംഭവം എന്നാണ് അദ്വാനി വിശേഷിപ്പിച്ചത്. നാഗ്പൂരിൽ നടന്ന ആർ.എസ്.എസ് സമ്മേളനത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച പ്രണബിനെയും അദ്ദേഹത്തെ പരിപാടിയിലേക്ക് ക്ഷണിച്ച ആർ.എസ്.എസ് അദ്ധ്യക്ഷൻ മോഹൻ ഭഗവതിനെയും അദ്വാനി അഭിനന്ദിച്ചു. ഇരുവരുടെയും കാഴച്പ്പാടുകൾ തമ്മിലുള്ള പൊരുത്തവും സമാനതയും എടുത്തുപറഞ്ഞുകൊണ്ടായിരുന്നു അദ്വാനിയുടെ അഭിനന്ദനം.

സമകാലിക ഇന്ത്യയിലെ സുപ്രധാന സംഭവങ്ങളാണ് മുഖർജി തന്റെ പ്രസംഗത്തിൽ ഉൾക്കൊള്ളിച്ചതെന്ന് അദ്വാനി പറഞ്ഞു. ഇന്ത്യൻ ദേശീയതയുടെ ശ്രേഷ്ഠമായ ആശയങ്ങളും ആദർശങ്ങളും അതിൽ ഉൾപ്പെട്ടിരുന്നു. തുറന്ന മനസ്ഥിതിയുടെയും പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തിലുള്ള ഇത്തരം ആശയവിനിമയങ്ങൾ സഹിഷ്ണുതയും സഹവർത്തിത്വവും വർദ്ധിപ്പിക്കാൻ സഹായിക്കും.

ഇന്ത്യയുടെ പൊതുവായ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്നതിന് സഹിഷ്ണുതയുടേതായ ഇത്തരം ആശയസംവാദങ്ങൾ ഇക്കാലത്ത് അനിവാര്യമാണെന്നും അദ്വാനി ചൂണ്ടിക്കാട്ടി. വ്യത്യസ്ത ആശയവിഭാഗങ്ങളിൽപ്പെട്ടവരുമായുള്ള ആശയവിനിമയത്തിന്റെ പ്രാധാന്യം പ്രണബിന് അറിയാം. അതുകൊണ്ടാണ് ആർ.എസ്.എസിന്റെ ക്ഷണം സ്വീകരിക്കാൻ അദ്ദേഹം തയ്യാറായതെന്നും അദ്വാനി വ്യക്തമാക്കി.മോഹൻഭഗവതിന്റെ നേതൃത്വത്തിൽ ആർ.എസ്.എസ് വിവിധ മേഖലകളിൽ ശക്തമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നതിലുള്ള സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP