Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചതിയന്മാർ എവിടേയും വിജയിച്ചിട്ടില്ല, പറയാനുള്ളത് മുഖത്ത് നോക്കി പറയണം; വിമത നേതക്കൾക്കെതിരെ ആഞ്ഞടിച്ചു ആദിത്യ താക്കറെ

ചതിയന്മാർ എവിടേയും വിജയിച്ചിട്ടില്ല, പറയാനുള്ളത് മുഖത്ത് നോക്കി പറയണം; വിമത നേതക്കൾക്കെതിരെ ആഞ്ഞടിച്ചു ആദിത്യ താക്കറെ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: വിമത ശിവസേന നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് ശിവസേന നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ആദിത്യ താക്കറെ. ശിവസേന നയിക്കുന്ന മഹാ വികാസ് അഘാഡി സർക്കാരിന് എന്താണ് കുഴപ്പമെന്ന് വിമതർ പറയണമെന്ന് ആദിത്യ താക്കറെ പറഞ്ഞു. അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും മുഖത്ത് നോക്കി സംസാരിക്കണമെന്നും അദ്ദേഹം വിമത എംഎ‍ൽഎമാരോട് പറഞ്ഞു. ശിവസേന നയിക്കുന്ന മഹാ വികാസ് അഘാഡി സർക്കാരും എംഎ‍ൽഎമാരും തമ്മിൽ തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെയാണ് ആദിത്യ താക്കറെയുടെ പരാമർശം.

ഷിൻഡെ നയിക്കുന്ന സംഘത്തെ വിമതരെന്നല്ല, ചതിയന്മാരെന്നാണ് വിളിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഏക് നാഥ് ഷിൻഡെയുടെ കീഴിലുള്ള സംഘത്തെ വിമതർ എന്നല്ല വിളിക്കേണ്ടത്, ചതിയന്മാർ എന്നാണ്. ചതിയന്മാർ എവിടേയും വിജയിച്ചിട്ടില്ല. ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. പലയിടത്തു നിന്നും ഞങ്ങൾക്ക് സ്നേഹവും പിന്തുണയും ലഭിക്കുന്നുമുണ്ട്.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ ചേരിതിരിവ് സംബന്ധിച്ച വാദം സുപ്രീം കോടതി കേൾക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ആദിത്യ താക്കറെയുടെ പ്രതികരണം. രാഷ്ട്രീയ പ്രതിസന്ധികൾ രൂക്ഷമായതോടെ വിമത മന്ത്രിമാരെ ചുമതലകളിൽ നിന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഒഴിവാക്കിയിരുന്നു. മന്ത്രിസഭയുടെ പ്രവർത്തനം അനിശ്ചിതത്വത്തിലാകാതിരിക്കാനാണ് നടപടിയെന്നും ചുമതല ഉടൻ തന്നെ പാർട്ടിയിലെ മറ്റുള്ളവർക്ക് കൈമാറുമെന്നാ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP