Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജലഗതാഗത വകുപ്പിന്റെ സ്വന്തം ആദിത്യക്ക് അന്തർദേശീയ തലത്തിൽ ബഹുമതി; തേടിയെത്തിത് യാത്രാസേവനം നൽകുന്ന ലോകത്തെ ഏറ്റവും മികച്ച വൈദ്യുതി ബോട്ട് എന്ന അംഗീകാരം; മൂന്നുവർഷത്തെ പ്രവർത്തനത്തിനിടെ ആദിത്യ താണ്ടിയത് 70,000 കിലോമീറ്റർ; 10 ലക്ഷത്തിലധികം പേർ ബോട്ടിൽ യാത്ര ചെയ്തുവെന്നും മുഖ്യമന്ത്രി പിണറായി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ സൗരോർജ ബോട്ടായ ജലഗതാഗത വകുപ്പിന്റെ സ്വന്തം ആദിത്യക്ക് അന്തർദേശീയതലത്തിൽ നൽകുന്ന ഗുസ്താവ് ട്രോവ് ബഹുമതി. പണം സ്വീകരിച്ച് യാത്രാസേവനം നൽകുന്ന ലോകത്തെ ഏറ്റവും മികച്ച വൈദ്യുതി ബോട്ട് എന്ന അംഗീകാരമാണ് ആദിത്യക്ക് ലഭിച്ചത്. ഏഷ്യയിൽനിന്ന് പരിഗണിക്കപ്പെട്ട ഒരേയൊരു വൈദ്യുതി ബോട്ടാണ് ആദിത്യയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്കിൽ കുറിച്ചു.

വൈക്കം മുതൽ തവണക്കടവ് വരെ മൂന്നു കിലോമീറ്റർ ദൂരത്തിലാണ് ആദിത്യ സർവിസ് നടത്തുന്നത്. മൂന്നുവർഷത്തെ പ്രവർത്തനത്തിനിടെ ആദിത്യ താണ്ടിയത് 70,000 കിലോമീറ്ററാണ്. 10 ലക്ഷത്തിലധികം പേർ ബോട്ടിൽ യാത്ര ചെയ്തു. ലാഭിച്ചത് ലക്ഷത്തിലധികം ലിറ്റർ ഡീസലും. ഇതുവഴി 75 ലക്ഷം രൂപ ലാഭിക്കാനും 280 ടണ്ണോളം കാർബൺ ഡയോക്‌സൈഡ് ഉൽപാദനം കുറക്കാനും സാധിച്ചതായാണ് വിലയിരുത്തൽ.

ഡീസൽ ഫെറി ഇത്രയും കാലം പ്രവർത്തിച്ചാലുള്ള ചെലവുകളുമായി താരതമ്യം ചെയ്യുമ്പോൾ ആദിത്യക്കുണ്ടായിരുന്ന അധികച്ചെലവ് ഈ വർഷത്തോടെ അവസാനിക്കുകയും സർവിസ് ലാഭകരമാകുകയും ചെയ്യും. ലാഭകരമായ പൊതുഗതാഗത മാർഗം എന്നതിനൊപ്പം ശബ്ദ- ജല-അന്തരീക്ഷ മലിനീകരണങ്ങൾ സൃഷ്ടിക്കാത്ത ആദിത്യ ഇതിനകം അന്താരാഷ്ട്രതലത്തിലും ശ്രദ്ധ നേടിക്കഴിഞ്ഞു.നാൽപതോളം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ ബോട്ട് സന്ദർശിക്കുകയും സമാന മാതൃക തുടങ്ങാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP