Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒടിടി അല്ല തിയേറ്റർ തന്നെ പ്രധാനം; ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വമ്പൻ ഓഫർ നിരസിച്ച് ആദിത്യ ചോപ്ര; വേണ്ടെന്ന് വച്ചത് 400 കോടിയുടെ വാഗ്ദാനം

ഒടിടി അല്ല തിയേറ്റർ തന്നെ പ്രധാനം; ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വമ്പൻ ഓഫർ നിരസിച്ച് ആദിത്യ ചോപ്ര; വേണ്ടെന്ന് വച്ചത് 400 കോടിയുടെ വാഗ്ദാനം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കോവിഡ് നിയന്ത്രണങ്ങളിൽ അടച്ചുപൂട്ടിയ തിയേറ്ററുകൾ തുറക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടർന്നതോടെ ഒടിടി പ്ലാറ്റ്ഫോമുകൾ സിനിമ മേഖലയിൽ പിടിമുറുക്കുകയാണ്. മാസങ്ങളായി സിനിമകൾ പെട്ടിയിൽ കിടക്കുന്നതിനാൽ തന്നെ പല നിർമ്മാതാക്കളും തങ്ങളുടെ ചിത്രങ്ങൾ ഒടിടിക്ക് കൈമാറുകയാണ്. സുപ്പർ താര ചിത്രങ്ങൾക്ക് മികച്ച ഓഫർ ലഭിക്കുമ്പോൾ മറ്റു ചിത്രങ്ങൾ നിർമ്മാതാക്കളെ നഷ്ടം വരാതെ രക്ഷപ്പെടുത്തുന്നുമുണ്ട്. അതിനാലാണ് ഭൂരിഭാഗം പേരും ഒടിടിയെ ആശ്രയിച്ച് തുടങ്ങുന്നത്.

എന്നാൽ ഈ മാറ്റങ്ങൾക്കിടയിൽ തനിക്ക് കിട്ടിയ വമ്പൻ ഓഫർ നിരസിച്ച് ഇരിക്കുകയാണ് ആദിത്യ ചോപ്ര.ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള 400 കോടിയുടെ വാഗ്ദാനമാണ് അദ്ദേഹം നിരസിച്ചത്.റൺബീർ കപൂറും സഞ്ജയ് ദത്തും പ്രധാനവേഷങ്ങളിലെത്തുന്ന ഷംഷേര, റാണി മുഖർജിയും സെയ്ഫ് അലിഖാനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബണ്ടി ഓർ ബബ്ലി 2, അക്ഷയ് കുമാറിന്റെ പൃഥ്വിരാജ് തുടങ്ങിയ ചിത്രങ്ങളുടെ പ്രദർശനാവകാശം ലഭിക്കുന്നതിനാണ് ആദിത്യ ചോപ്രയെ ഒടിടി പ്ലാറ്റ്ഫോമുകൾ സമീപിച്ചതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. എന്നാൽ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചതിന് ശേഷം മാത്രമേ ഒടിടിയിൽ റിലീസ് ചെയ്യൂ എന്ന നിലപാടിലാണ് നിർമ്മാതാവ്.

കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വന്നതോടെ രാജ്യത്തെ ഏതാനും സംസ്ഥാനങ്ങളിൽ തിയേറ്ററുകൾ ഇപ്പോൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ തിയേറ്റർ തുറക്കുന്നതിന് സർക്കാർ ഇരുവരെ അനുവാദം നൽകിയിട്ടില്ല. അതുകൊണ്ടു തന്നെ ഒടിടി പ്ലാറ്റ്ഫോമുകൾ തന്നെയാണ് പ്രധാന ആശ്രയം. ഈ സാഹചര്യത്തിലാണ് യഷ് രാജ് ഫിലിംസിന്റെ ചിത്രങ്ങൾക്ക് ഒടിടി പ്ലാറ്റ്ഫോമുകളുടെ ഭാഗത്തു നിന്ന് വലിയ വാഗ്ദാനങ്ങൾ ഉണ്ടായത്.

കോവിഡ് പ്രതിസന്ധിയിൽ രാജ്യത്തെ തിയേറ്ററുകൾ അടച്ചിട്ടതോടെ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ഒട്ടേറെ ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. അന്താരാഷ്ട്ര ഭീമന്മാർക്ക് പുറമേ പ്രാദേശികമായും ഒട്ടേറ ഒടിടി പ്ലാറ്റ്ഫോമുകൾ ജന്മമെടുത്തു. പ്രമുഖ താരങ്ങളുടെയും വലിയ നിർമ്മാണ കമ്പനികളുടെയും ചിത്രങ്ങൾക്ക് വൻതുക നൽകി പ്രദർശനാനുമതി നേടാൻ കനത്ത മത്സരമാണ് ഈ രംഗത്ത് നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP