Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റായ്ബറേലിയിലെ കോൺഗ്രസ് എംഎൽഎ അദിതി സിങ് വിവാഹിതയാകുന്നു; വരൻ പഞ്ചാബ് നിയമസഭാംഗവും കോൺഗ്രസ് പ്രവർത്തകനുമായ അൻഗദ് സിങ് സെയ്നിയെ

റായ്ബറേലിയിലെ കോൺഗ്രസ് എംഎൽഎ അദിതി സിങ് വിവാഹിതയാകുന്നു; വരൻ പഞ്ചാബ് നിയമസഭാംഗവും കോൺഗ്രസ് പ്രവർത്തകനുമായ അൻഗദ് സിങ് സെയ്നിയെ

സ്വന്തം ലേഖകൻ

റായ്ബറേലി: അടുത്തിടെ വിവാദങ്ങളിൽ ഇടംപിടിച്ച റായ്ബറേലിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ അദിതി സിങ് വിവാഹിതയാകുന്നു. പഞ്ചാബ് നിയമസഭാംഗവും കോൺഗ്രസ് പ്രവർത്തകനുമായ അൻഗദ് സിങ് സെയ്നിയാണ് വരൻ. നവംബർ 21ന് ഡൽഹിയിലെ റിസോർട്ടിൽ വച്ചാണ് വിവാഹം. 2017ലാണ് ഇരുവരും തങ്ങളുടെ കന്നിയങ്കത്തിലൂടെ എംഎ‍ൽഎ സ്ഥാനത്തെത്തുന്നത്. ഇരുവരും രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്.

അഞ്ച് തവണ റായ് ബറേലി സദാർ സീറ്റിൽ നിന്ന് എംഎ‍ൽഎ ആയിരുന്ന അന്തരിച്ച അഖിലേഷ് സിങ്ങിന്റെ മകളാണ് അദിതി സിങ്. ആറ് തവണ പഞ്ചാബിലെ നവൻഷഹർ സീറ്റിൽ നിന്ന് മത്സരിച്ച വിജയിച്ച അന്തരിച്ച ദിൽബാഗ് സിങ്ങിന്റെ കുടുംബത്തിലെ അംഗമാണ് നിന്നാണ് അൻഗദ് സൈനി. അഹീെ ഞലമറ അയോദ്ധ്യയിലെ രാമക്ഷേത്രത്തിനായി സംഭാവന സ്വരൂപിക്കില്ലെന്ന് വിഎച്ച്പി വിവാഹം ഹിന്ദു ആചാരപ്രകാരവും സിഖ് ആചാരപ്രകാരവും നടക്കും. ഹിന്ദു ആചാരപ്രകാരം നവംബർ 21ന് ഡൽഹിയിൽ വച്ചും സിഖ് ആചാരപ്രകാരം 23നു നവൻഷഹറിൽ വച്ചുമാണ് ചടങ്ങ്. കുടുംബാംഗങ്ങൾ മാത്രമാണ് ഈ രണ്ടു ദിവസങ്ങളിലും പങ്കെടുക്കുക.

വിവാഹത്തിന് ശേഷം വരന്റെ വീട്ടുകാർ നടത്തുന്ന റിസപ്ഷനിലേക്കാണ് എല്ലാവർക്കും ക്ഷണമുള്ളത്. അടുത്തിടെ കോൺഗ്രസിന്റെ ചടങ്ങ് ബഹിഷ്‌കരിച്ച അദിതിയുടെ നടപടി വാർത്തകളിൽ ഇടം നേടിയിരുന്നു. ഗാന്ധി ജയന്തി ദിനത്തിൽ ലഖ്നൗവിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നേതൃത്വം നൽകിയ പദയാത്രയിൽനിന്നാണ് അദിതി വിട്ടുനിന്നത്.

കോൺഗ്രസിൽ നിർണായക നീക്കങ്ങൾ മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനത്തിൽ യു.പി നിയമസഭയിലെ പ്രത്യേക സമ്മേളനത്തിന് എത്തിയ അദിതി സിങ്, സംയുക്ത പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണത്തിലും പങ്കാളിയായില്ല. പ്രിയങ്ക ഗാന്ധിയുടെ അടുത്തയാളാണ് അദിതി. പിതാവ് അഖിലേഷ് സിങ്ങിനു ഗാന്ധി കുടുംബവുമായി നല്ല ബന്ധമാണ്. എന്നിട്ടും, ഉത്തർപ്രദേശിന്റെ ചുമതലയുള്ള പ്രിയങ്ക സംസ്ഥാനത്തു നടത്തിയ പ്രകടനത്തിൽ അദിതി പങ്കെടുക്കാത്തതു രാഷ്ട്രീയ ഊഹാപോഹങ്ങൾക്കു തിരികൊളുത്തിയിരുന്നു. ഇതോടെ അദിതി സിങ് ബിജെപിയിലേക്കു പോകുന്നു എന്ന് അഭ്യൂഹം പരന്നിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP