Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മോദിയും അമിത് ഷായും കുടിയേറ്റക്കാർ; അവരുടെ വീടുകൾ ഗുജറാത്തിലാണെങ്കിലും ഇപ്പോൾ ഡൽഹിയിലെത്തിയിട്ടുണ്ട്; പൗരത്വ ബിൽ ഭേദഗതിയിൽ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും പരിഹസിച്ച് അധിർ ചൗധരി

മോദിയും അമിത് ഷായും കുടിയേറ്റക്കാർ; അവരുടെ വീടുകൾ ഗുജറാത്തിലാണെങ്കിലും ഇപ്പോൾ ഡൽഹിയിലെത്തിയിട്ടുണ്ട്; പൗരത്വ ബിൽ ഭേദഗതിയിൽ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും പരിഹസിച്ച് അധിർ ചൗധരി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും കുടിയേറ്റക്കാരാണെന്ന് ലോക്‌സഭയിലെ കോൺഗ്രസ് പാർട്ടി നേതാവ് അധിർ രഞ്ജൻ ചൗധരി. പൗരത്വ ബിൽ ഭേദഗതിയെക്കുറിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള രാഷ്ട്രീയ പാർട്ടികളുമായും സാമൂഹിക സംഘടനകളുമായും അമിത് ഷാ ചർച്ച ചെയ്യുന്ന സന്ദർഭത്തിലാണ് ചൗധരിയുടെ പ്രസ്താവന.

നരേന്ദ്ര മോദിയും അമിത് ഷായും തന്നെ കുടിയേറ്റക്കാരാണെന്ന് പറയാൻ എനിക്ക് കഴിയും. അവരുടെ വീടുകൾ ഗുജറാത്തിലാണെങ്കിലും ഇപ്പോൾ ഡൽഹിയിലെത്തിയിട്ടുണ്ട് -കോൺഗ്രസ് നേതാവ് പരിഹസിച്ചു. ഇന്ത്യ എല്ലാവർക്കുമുള്ളതാണ്. ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും മറ്റെല്ലാവർക്കും വേണ്ടിയാണ്. മുസ്ലിംകളെ പുറത്താക്കുമെന്ന ഭയം അവർ സൃഷ്ടിക്കുകയാണ്. അവർക്ക് അത് ചെയ്യാനുള്ള കഴിവൊന്നും ഇല്ല. പക്ഷേ, ഹിന്ദുക്കൾക്ക് ഇവിടെ തങ്ങാമെന്നും മുസ്ലിംകളെ പറഞ്ഞയക്കുമെന്നും അവർക്ക് കാണിക്കണം -ചൗധരി പറഞ്ഞു.

വിദേശ രാജ്യങ്ങളിൽ കുടിയേറി ജോലി ചെയ്ത് ജീവിക്കുന്ന ഇന്ത്യക്കാരെക്കുറിച്ചും അവർ സമ്പദ് വ്യവസ്ഥക്ക് ചെയ്യുന്ന സംഭാവനയെക്കുറിച്ചും അമിത് ഷാ പഠിക്കണം. പൗരത്വ ബിൽ വിഷയത്തിലാണ് പശ്ചിമ ബംഗാളിലെ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടത്. ഇത് തുടരുകയാണെങ്കിൽ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽനിന്നും അവർ തൂത്തെറിയപ്പെടുമെന്നും ചൗധരി കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP