Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'മയക്കുമരുന്നു വേട്ടയെക്കുറിച്ച് ഞങ്ങൾക്ക് ഒന്നും അറിയില്ല; തുറമുഖത്തിന്റെ നടത്തിപ്പുകാർ മാത്രം; കമ്പനിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണം'; 21,000 കോടിയുടെ മയക്കുമരുന്നു വേട്ടയിൽ വിശദീകരവുമായി അദാനി ഗ്രൂപ്പ്

'മയക്കുമരുന്നു വേട്ടയെക്കുറിച്ച് ഞങ്ങൾക്ക് ഒന്നും അറിയില്ല; തുറമുഖത്തിന്റെ നടത്തിപ്പുകാർ മാത്രം; കമ്പനിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണം'; 21,000 കോടിയുടെ മയക്കുമരുന്നു വേട്ടയിൽ വിശദീകരവുമായി അദാനി ഗ്രൂപ്പ്

ന്യൂസ് ഡെസ്‌ക്‌

അഹമ്മദാബാദ്: ഗുജറാത്തിലെ മുന്ദ്ര പോർട്ടിൽ നിന്ന് 21,000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി അദാനി ഗ്രൂപ്പ്. പോർട്ട് തങ്ങളുടേതാണെങ്കിലും ഷിപ്പ്മെന്റുകൾ പരിശോധിക്കാറില്ലെന്നാണ് അദാനിയുടെ വിശദീകരണം. 3000 കിലോ ഹെറോയിൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസാണ് (ഡി.ആർ.ഐ) പിടികൂടിയത്.

''മയക്കുമരുന്നു വേട്ടയെക്കുറിച്ച് ഞങ്ങൾക്ക് ഒന്നും അറിയില്ല. ഞങ്ങൾ തുറമുഖത്തിന്റെ നടപ്പിക്കുകാർ മാത്രമാണ്. വരുന്ന ഷിപ്പ്മെന്റുകൾ പരിശോധിക്കാറില്ല. കമ്പനിക്കെതിരെ സോഷ്യൽമീഡിയയിൽ നടക്കുന്നത് വ്യാജപ്രചരണങ്ങളാണ്. മയക്കുമരുന്നു പിടിച്ച ഡിആർഐ, കസ്റ്റംസ് സംഘത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു.''- അദാനി ഗ്രൂപ്പ് പുറത്തുവിട്ട കുറിപ്പിൽ പറയുന്നു.

കഴിഞ്ഞദിവസമാണ് അദാനിയുടെ പോർട്ടിൽ നിന്ന് 21,000 കോടിയുടെ മയക്കുമരുന്ന് സഹിതം രണ്ട് കണ്ടെയ്നറുകൾ ഡിആർഐ പിടിച്ചെടുത്തത്. ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തുനിന്നാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് ഇത് എത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ആദ്യ കണ്ടെയ്നറിൽനിന്ന് 1999.579 കിലോഗ്രാം ഹെറോയിനും രണ്ടാമത്തെ കണ്ടെയ്നറിൽ നിന്ന് 988.64 കിലോഗ്രാം ഹെറോയിനുമാണ് പിടിച്ചെടുത്തത്. അഫ്ഗാനിസ്ഥാനിൽ നിന്ന് മയക്കുമരുന്ന് എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് ഡിആർഐ പരിശോധന നടത്തിയത്.

സംഭവത്തിൽ ഇറക്കുമതി ചെയ്ത സ്ഥാപനം നടത്തിയിരുന്ന ദമ്പതികൾ പിടിയിലായിരുന്നു. ആഷി ട്രേഡിങ് കമ്പനി നടത്തുന്ന എം. സുധാകർ, ഭാര്യ ദുർഗ വൈശാലി എന്നിവരാണ് അറസ്റ്റിലായത്. വിജയവാഡയിൽ രജിസ്റ്റർ ചെയ്ത ട്രേഡിങ് കമ്പനിയുടെ ഉടമകളാണ് ഇവർ.

സംഭവത്തിൽ സർക്കാറിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ''''ഗുജറാത്തിൽ പിടിച്ചത് ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെത്തന്നെ ഏറ്റവും വലുതാണ്. ഇതെങ്ങനെ വന്നു. സർക്കാറും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും എന്താണ് ചെയ്യുന്നത്'' -കോൺഗ്രസ് നേതാവ് പവൻ ഖേര ചോദിച്ചു.

അന്തർദേശീയ വിപണിയിൽ കിലോക്ക് അഞ്ച് കോടി വിലവരുന്ന ഹെറോയിൻ ആണ് പിടികൂടിയത്. അഫ്ഗാനിസ്താനിൽനിന്നുള്ള ചരക്കുകൾ അടങ്ങിയ പെട്ടികൾ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ഡി.ആർ.ഐ ഓഫിസർമാർ രണ്ട് പെട്ടികൾ പിടിച്ചെടുത്ത് പരിശോധനക്ക് അയക്കുകയായിരുന്നു. പരിശോധനയിൽ ഹെറോയിന്റെ അംശം കണ്ടെത്തി.

പാതി സംസ്‌കരിച്ച വെണ്ണക്കല്ലുകൾ എന്ന വ്യാജേനയാണ് ഇറാനിലെ ബന്തർ അബ്ബാസ് തുറമുഖത്തുനിന്നും ഗുജറാത്തിലെ മുന്ദ്രയിലെത്തിയത്. ഇറക്കുമതിയിൽ ചില അഫ്ഗാൻ പൗരന്മാർക്ക് പങ്കുള്ളതായി സൂചനയുണ്ടെന്നും അന്വേഷണം നടന്നുവരുകയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP