Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

താൽപര്യം കോൺഗ്രസ് സ്ഥാനാർത്ഥി ആവാനെന്നും മണ്ഡ്യയിൽ അവസരം കിട്ടിയില്ലെങ്കിൽ സ്വതന്ത്രയായി രംഗത്തുണ്ടാവുമെന്നും നടി സുമലത; മണ്ഡ്യക്ക് പകരം മൈസൂരു നൽകാമെന്ന ജെഡിഎസ് വാഗ്ദാനം വേണ്ടെന്നും നടി

താൽപര്യം കോൺഗ്രസ് സ്ഥാനാർത്ഥി ആവാനെന്നും മണ്ഡ്യയിൽ അവസരം കിട്ടിയില്ലെങ്കിൽ സ്വതന്ത്രയായി രംഗത്തുണ്ടാവുമെന്നും നടി സുമലത; മണ്ഡ്യക്ക് പകരം മൈസൂരു നൽകാമെന്ന ജെഡിഎസ് വാഗ്ദാനം വേണ്ടെന്നും നടി

ബംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മൽസരിക്കാനാണ് താൽപര്യമെന്ന് നടി സുമലത. അവർ സീറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്രയായി മത്സരിക്കുമെന്നും അല്ലാതെ ജെഡിഎസിന്റെ വാഗ്ദാനം വേണ്ടെന്നും നടി തുറന്നടിച്ചു. മണ്ഡ്യക്ക് പകരം മൈസൂരു സീറ്റ് നൽകാമെന്നായിരുന്നു ജെഡിഎസ് വാഗ്ദാനം.

മണ്ഡ്യ സീറ്റിനെച്ചൊല്ലി കോൺഗ്രസും ദളും തമ്മിൽ തർക്കം നടക്കുന്നുണ്ട്. സുമലതയ്ക്ക് സീറ്റ് നൽകും കോൺഗ്രസ് എന്നായിരുന്നു ആദ്യം പ്രചരണങ്ങൾ. എന്നാൽ ഈ സീറ്റിൽ ജെഡിഎസും പിടിത്തമിട്ടു. ഇതോടെയാണ് ജെഡിഎസ് മൈസൂരു വിട്ടുനൽകാമെന്ന് വ്യക്തമാക്കിയത്.

അംബരീഷ് കോൺഗ്രസിനായി ഒരുപാട് പ്രവർത്തിച്ച വ്യക്തിയാണെന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി തന്നെ പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും സുമലത പറഞ്ഞു. രാഷ്ട്രീയ പ്രവേശനത്തിനല്ല അംബരീഷിനും മാണ്ഡ്യക്കും വേണ്ടിയാണ് തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്നതെന്നും നടി പറഞ്ഞു.

മാണ്ഡ്യ സീറ്റ് വിട്ടു നൽകിയാൽ മൈസൂരു കുടക് സീറ്റിൽ സ്ഥാനാർത്ഥിയാക്കാമെന്നെല്ലാം ജെഡിഎസ് പറഞ്ഞെങ്കിലും അതെല്ലാം തള്ളുകയായിരുന്നു നടി. മണ്ഡലത്തിൽ അംബരീഷിന് ലഭിച്ചിരുന്ന അതേ പിന്തുണ സുമലതയ്ക്കുമുണ്ടെന്നാണ് വിലയിരുത്തലുകൾ. സുമലത സ്വതന്ത്രയായി മത്സരിച്ചാൽ ജെഡിഎസ് സ്ഥാനാർത്ഥിയെക്കാൾ കോൺഗ്രസ് പ്രവർത്തകർ സുമലതയ്ക്ക് വോട്ടുചെയ്‌തേക്കും.

ഇത് ഇരു പാർട്ടികളും തമ്മിൽ വീണ്ടും പ്രശ്‌നങ്ങൾക്കും കാരണമാകുമെന്നെല്ലാം റിപ്പോർട്ടുകളുണ്ട്. കോൺഗ്രസിന്റെ പ്രാദേശിക നേതാക്കൾ സുമലതയ്‌ക്കൊപ്പമാണ്. ഇതോടെ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ ഇറക്കി ഇവിടെ മത്സരിപ്പിക്കാമെന്ന സ്വപ്‌നത്തിനും മങ്ങലേൽക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP