Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാശ്മീരിൽ നടിയെ വീട്ടിൽ കയറി ഭീകരർ വെടിവെച്ചു കൊന്നു; മരിച്ചത് അമ്രീൻ ഭട്ട്

കാശ്മീരിൽ നടിയെ വീട്ടിൽ കയറി ഭീകരർ വെടിവെച്ചു കൊന്നു; മരിച്ചത് അമ്രീൻ ഭട്ട്

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: ജമ്മു കശ്മീരിൽ ടെലിവിഷൻ നടിയെ ഭീകരർ വെടിവെച്ചു കൊന്നു. 35 വയസ്സുള്ള അമ്രീൻ ഭട്ടാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ബുദ്ഗാമിലാണ് സംഭവം. വീടിന് വെളിയിൽ വച്ചായിരുന്നു ഭീകരരുടെ ആക്രമണം. ആക്രമണത്തിൽ അമ്രീൻ ഭട്ടിന്റെ പത്തുവയസ്സുള്ള അനന്തരവനും പരിക്കേറ്റു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്രീൻ ഭട്ടിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ലഷ്‌കർ ഇ തയ്ബ ഭീകരരാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

ഷൂട്ടിന് എന്ന് പറഞ്ഞാണ് അവർ രാത്രി വീട്ടിൽ എത്തിയതെന്ന് ബന്ധു സുബൈർ അഹമ്മദ് പറയുന്നു. അമ്രീൻ വീടിന് വെളിയിലേക്ക് ഇറങ്ങിയ സമയത്ത് ഭീകരർ നിറയൊഴിക്കുകയായിരുന്നു. ഷൂട്ടിന് വരില്ല എന്ന് നടി പറഞ്ഞതോടെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP