Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ന‌​ട​ൻ വി​ജ​യ​കാ​ന്തിന്റെ പാ​ർ​ട്ടി​ ക​മ​ൽ​ഹാ​സ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന മൂ​ന്നാം മു​ന്ന​ണി​യി​ലേ​ക്ക്; സ​ഖ്യ​കാ​ര്യ​ത്തി​ൽ ബു​ധ​നാ​ഴ്ച പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്ന് ക​മ​ൽ​ഹാ​സ​ൻ

ന‌​ട​ൻ വി​ജ​യ​കാ​ന്തിന്റെ പാ​ർ​ട്ടി​ ക​മ​ൽ​ഹാ​സ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന മൂ​ന്നാം മു​ന്ന​ണി​യി​ലേ​ക്ക്; സ​ഖ്യ​കാ​ര്യ​ത്തി​ൽ ബു​ധ​നാ​ഴ്ച പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്ന് ക​മ​ൽ​ഹാ​സ​ൻ

മറുനാടൻ മലയാളി ബ്യൂറോ

ചെ​ന്നൈ: ത​മി​ഴ്‌നാ​ട്ടി​ൽ അ​ണ്ണാ ഡി​എം​കെ-​ബി​ജെ​പി സ​ഖ്യം വി​ട്ട ന‌​ട​ൻ വി​ജ​യ​കാ​ന്തിന്റെ പാ​ർ​ട്ടി​ ഡി​എം​ഡി​കെ ക​മ​ൽ​ഹാ​സ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന മൂ​ന്നാം മു​ന്ന​ണി​യി​ലേ​ക്ക്. വി​ജ​യ​കാ​ന്ത് ശ​ര​ത് കു​മാ​റും ക​മ​ൽ​ഹാ​സ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി. സ​ഖ്യ​കാ​ര്യ​ത്തി​ൽ ബു​ധ​നാ​ഴ്ച പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്ന് ക​മ​ൽ​ഹാ​സ​ൻ വ്യ​ക്ത​മാ​ക്കി.

സീ​റ്റ് വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് എ​ൻ​ഡി​എ മു​ന്ന​ണി വി​ട്ട​തെ​ന്ന് വി​ജ​യ​കാ​ന്ത് വാ​ർ​ത്താ​കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നു. 41 സീറ്റാണ് ഡിഎംഡികെ ആവശ്യപ്പെട്ടിരുന്നത്. ചർച്ചകൾ മുന്നോട്ട് പോയപ്പോൾ സമവായമെന്നോണം ആവശ്യപ്പെടുന്ന സീറ്റുകളുടെ എണ്ണം കുറച്ചു. 23 സീറ്റ് മതി എന്നായി. ഇതും നൽകാൻ സാധിക്കില്ലെന്ന് അറിയിച്ച എഐഎഡിഎംകെ 12 സീറ്റ് നൽകാമെന്ന് മറുപടി നൽകി. എന്നാൽ 18 സീറ്റ് കിട്ടിയില്ലെങ്കിൽ സഖ്യം വിടുമെന്ന് വിജയകാന്ത് പ്രതികരിച്ചു. ശേഷം ദിവസങ്ങൾ കാത്തിരുന്നു. പിന്നീടാണ് ജില്ലാ പ്രസിഡന്റുമാരെ യോഗം വിളിച്ച് മുന്നണി വിടാൻ വിജയകാന്ത് തീരുമാനിച്ചത്. ഡിഎംഡികെ തനിച്ച് മൽസരിക്കുമെന്ന് വിജയകാന്തിന്റെ അളിയൻ എൽകെ സുധീഷ് കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി വിജയകാന്ത് ആണ് എന്നും അദ്ദേഹം പറഞ്ഞു.

2011ലെ തിരഞ്ഞെടുപ്പിൽ ഡിഎംഡികെയ്ക്ക് 7.8 ശതമാനം വോട്ടുകൾ ലഭിച്ചിരുന്നു. 2016ൽ 2.4 ശതമാനത്തിലേക്ക് വോട്ടുകൾ താഴ്ന്നു. ബിജെപിയേക്കാൾ കുറച്ച് വോട്ടുകളാണ് അന്ന് ലഭിച്ചത്. 2016 ഒരു സീറ്റിൽ പോലും ഡിഎംഡികെ ജയിച്ചിരുന്നില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP