Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നടൻ സൂര്യയുടെ ഓഫീസിന് നേരേ വ്യാജ ബോംബ് ഭീഷണി; പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോ എന്ന അന്വേഷണത്തിൽ പൊലീസ്

നടൻ സൂര്യയുടെ ഓഫീസിന് നേരേ വ്യാജ ബോംബ് ഭീഷണി; പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോ എന്ന അന്വേഷണത്തിൽ പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ചെന്നെെ: നടൻ സൂര്യയുടെ ഓഫീസിന് നേരേ വ്യാജ ബോംബ് ഭീഷണിക്ക് പിന്നിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടോ എന്ന അന്വേഷണവുമായി പൊലീസ്. ആൽവാർ പേട്ടിലുള്ള താരത്തിന്റെ ഓഫീസിന് നേരെയാണ് കഴിഞ്ഞ ദിവസം ബോംബ് ഭീഷണി ഉണ്ടായത്. തിങ്കളാഴ്‌ച്ച വൈകീട്ടോടെയാണ് താരത്തിന്റെ ഓഫീസിൽ ബോംബ് വച്ചതായുള്ള ഭീഷണി സന്ദേശം ആൽവാർപേട്ട് പൊലീസ് കണ്ട്രോൾ റൂമിന് ലഭിക്കുന്നത്. സന്ദേശം ലഭിച്ചയുടൻ ബോംബ് സ്ക്വാഡ് ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും അസ്വഭാവികമായി എന്തെങ്കിലും കണ്ടെത്താനായില്ല. വളരെക്കാലം മുമ്പ് തന്നെ ഈ കെട്ടിടത്തിൽ നിന്നും അഡയാറിലേക്ക് തന്റെ ഓഫീസ് താരം മാറ്റിയിരുന്നു.

നീറ്റ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സർക്കാരിനെതിരേ സൂര്യയുടെ പരാമർശം വലിയ വിവാദമായിരുന്നു. കോവിഡ് പടരുന്ന സാഹചര്യത്തിലും നീറ്റ് പരീക്ഷ നടത്തണമെന്ന കോടതി നിർദ്ദേശത്തിന് എതിരെയാണ് സൂര്യ രം​ഗത്തെത്തിയത്. അതുകൊണ്ട് തന്നെ ഈ ബോംബ് ഭീഷണിക്ക് പിന്നിൽ രാഷ്ട്രീയ വശമുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. കുറച്ച് മാസങ്ങൾ‌ക്ക് മുമ്പ് സാലി​ഗ്രാമത്തിലുള്ള നടൻ വിജയ്ടെ വസതിക്കും ഇഞ്ചമ്പാക്കത്തുള്ള നടൻ അജിത്തിന്റെ വസതിക്ക് നേരെയും വ്യാജ ബോംബ് ഭീഷണി ഉണ്ടായിരുന്നു, അതുപോലെ ഇക്കഴിഞ്ഞ ജൂണിൽ നടൻ രജനികാന്തിൻ‌റെ വസതിക്ക് നേരെയും ഇത്തരം വ്യാജ സന്ദേശം ലഭിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP