Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രമുഖ ഗുജറാത്തി നടൻ അരവിന്ദ് ജോഷിക്ക് വിട; അന്ത്യകർമ്മങ്ങൾ നടത്തിയത് മുംബൈയിൽ

പ്രമുഖ ഗുജറാത്തി നടൻ അരവിന്ദ് ജോഷിക്ക് വിട; അന്ത്യകർമ്മങ്ങൾ നടത്തിയത് മുംബൈയിൽ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: അന്തരിച്ച പ്രമുഖ ഗുജറാത്തി നടൻ അരവിന്ദ് ജോഷിയുടെ അന്ത്യകർമ്മങ്ങൾ ഇന്ന് ഉച്ചയ്ക്കുശേഷം മുംബൈയിൽ നടന്നു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് 84 കാരനായ താരം അന്തരിച്ചത്. മുംബൈയിലെ നാനാവതി ആശുപത്രിയിലായിരുന്നു അന്ത്യം. പ്രായാധിക്യമാണ് മരണകാരണം. നടൻ ഷർമാൻ ജോഷിയുടെ പിതാവാണ് അരവിന്ദ് ജോഷി.

ഹൃദയത്തിൽ അണുബാധ ഉണ്ടായതിനെത്തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു നടനെന്നാണ് റിപ്പോർട്ട്. നടന്റെ വിയോഗത്തിൽ പ്രമുഖരടക്കം നിരവധിപ്പേരാണ് ദുഃഖം രേഖപ്പെടുത്തിയത്. ഷർമാൻ ജോഷിയെക്കൂടാതെ മാനസി ജോഷി എന്നൊരു മകൾ കൂടി അരവിന്ദിനുണ്ട്. ടിവി താരം രോഹിത് റോയി ആണ് മാനസിയുടെ ഭർത്താവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP