Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഞ്ചാബ് നാഷണൽ ബാങ്ക് ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം; കഴുത്തിലും കൈകളിലും പൊള്ളലേര്ര യുവതി ആശുപത്രിയിൽ: ആക്രമണത്തിന് പിന്നിൽ ഒപ്പം താമസിച്ചിരുന്ന ഡൽഹി സ്വദേശിനി എന്ന് സംശയം

പഞ്ചാബ് നാഷണൽ ബാങ്ക് ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം; കഴുത്തിലും കൈകളിലും പൊള്ളലേര്ര യുവതി ആശുപത്രിയിൽ: ആക്രമണത്തിന് പിന്നിൽ ഒപ്പം താമസിച്ചിരുന്ന ഡൽഹി സ്വദേശിനി എന്ന് സംശയം

ഗസ്സിയാബാദ്: ഉത്തർപ്രദേശിലെ മോഹൻനഗറിൽ യുവതിക്കു നേരെ ആസിഡാക്രമണം. കഴുത്തിലും കൈകളിലും പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചാബ് നാഷനൽ ബാങ്കിലെ ശാസ്ത്രി നഗർ കോളനി ശാഖയിലെ ജീവനക്കാരിയായ യുവതിക്കു നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്.

ബൈക്കിലെത്തിയ രണ്ടു പേരാണ് യുവതിക്ക് നേരെ ആസിഡാക്രമണം നടത്തിയത്. ഇവരുടെ സമീപത്തുണ്ടായിരുന്ന അഞ്ചു പേരെയും പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ഓപിസിലേക്ക് പോകാൻ ബസ് സ്‌റ്റോപ്പിൽ നിൽ്ക്കുമ്പോഴാണ് ബൈക്കിലെത്തിയ സംഘം ആസിഡ് ആക്രമണം നടത്തിയത്.

സംഭവത്തിൽ യുവതിയുടെ കൂടെ താമസിച്ചിരുന്ന ഡൽഹി സ്വദേശിനിക്കെതിരെ യുവതിയുടെ സഹോദരൻ പൊലീസിൽ പരാതി നൽകി. മുറി വിട്ടു പോകുന്നതിനെ ചൊല്ലി ഇരുവർക്കും ഇടയിൽ തർക്കം ഉണ്ടായിരുന്നതായും പരാതിയിലുണ്ട്. ഇതിന്റെ പകയാണോ ആക്രമണത്തിനു പിന്നിലെന്നു കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP