Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൽമാൻ ഖുർഷിദിന്റെ വീട് തീവച്ച കേസ്;പ്രതികളെ വെറുതെവിട്ടു; അക്രമമുണ്ടായത് ഖുർഷിദിന്റെ പുസ്തകം വിവാദമായതിന് പിന്നാലെ

സൽമാൻ ഖുർഷിദിന്റെ വീട് തീവച്ച കേസ്;പ്രതികളെ വെറുതെവിട്ടു; അക്രമമുണ്ടായത് ഖുർഷിദിന്റെ പുസ്തകം വിവാദമായതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

ഡെറാഡൂൺ: മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ വീട് തീവെച്ച് നശിപ്പിച്ച കേസിലെ പ്രധാന പ്രതികളെ ഉത്തരാഖണ്ഡ് ഹൈക്കോടതി വെറുതെ വിട്ടു. 2021 നവംബറിൽ ഉണ്ടായ സംഭവത്തിൽ കുന്ദൻ ചിൽവാൽ, രാഗേഷ് കപിൽ എന്നിവരെയാണ് കോടതി വെറുതേവിട്ടത്.

പ്രശ്‌നം ഒത്തുതീർപ്പാക്കിയതായി ഖുർഷിദിന്റെ കാര്യസ്ഥൻ അറിയിച്ചതിനെത്തുടർന്നാണ് ഇവരെ വെറുതെ വിട്ടത്. ഖുർഷിദിന്റെ മുക്തേശ്വറിലുള്ള വീടു അടിച്ചു തകർത്തെന്നും തീവച്ചുവെന്നുമായിരുന്നു കാര്യസ്ഥൻ സുന്ദർ റാമിന്റെ പരാതി. കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് നേരത്തെ കോടതി സ്റ്റേ ചെയ്തിരുന്നു.

ഖുർഷിന്റെ 'സൺറൈസ് ഓവർ അയോധ്യ: നാഷൻഹുഡ് ഇൻ അവർ ടൈം' എന്ന പുസ്തകം വിവാദമായതിനു പിന്നാലെയായിരുന്നു അദ്ദേഹത്തെ വീടുനു നേരെ ആക്രമണമുണ്ടായത്.

പുസ്തകത്തിൽ അദ്ദേഹം ഹിന്ദുത്വയെയും ഐ.എസിനെയും താരതമ്യപ്പെടുത്തിയാണ് ഒരു വിഭാഗത്തിനെ ചൊടിപ്പിച്ചത്. രാഷ്ട്രീയ പ്രേരിതമായി നടന്ന ആക്രണത്തിൽ അറസ്റ്റിലായവർക്ക് പങ്കില്ലെന്നാണ് ഒത്തുതീർപ്പു കത്തിൽ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP