Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

മദ്യലഹരിയിൽ 19 കാരൻ കാർ അമിതവേഗതയിൽ ഓടിച്ചു അപകടമുണ്ടാക്കി; പൊലീസ് പെട്രോൾ വാഹനം വായുവിൽ 15 അടി ഉയർന്ന് നിലംപതിച്ചു; പൊലീസുകാരന് ദാരുണാന്ത്യം

മദ്യലഹരിയിൽ 19 കാരൻ  കാർ അമിതവേഗതയിൽ ഓടിച്ചു അപകടമുണ്ടാക്കി; പൊലീസ് പെട്രോൾ വാഹനം വായുവിൽ 15 അടി ഉയർന്ന് നിലംപതിച്ചു; പൊലീസുകാരന് ദാരുണാന്ത്യം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മദ്യലഹരിയിൽ 19കാരൻ ഓടിച്ച വാഹനം ഇടിച്ചുപൊലീസുകാരൻ മരിച്ചു. പൊലീസിന്റെ പട്രോൾ വാഹനത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ മറ്റൊരു പൊലീസുകാരന് ഗുരുതരമായി പരിക്കേറ്റു. ബിരുദവിദ്യാർത്ഥിയായ തുഷാർ ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്തു.

വടക്കൻ ഡൽഹിയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കൂട്ടുകാരനെ കണ്ട് വീട്ടിലേക്ക് തിരിച്ചുവരികയായിരുന്നു തുഷാർ ഗുപ്ത. തുഷാർ ഗുപ്ത സഞ്ചരിച്ചിരുന്ന ഹോണ്ട സിറ്റി കാർ പട്രോൾ വാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ 19കാരനും പരിക്കേറ്റിട്ടുണ്ട്.

Stories you may Like

അതിവേഗത്തിൽ വന്ന കാറിന്റെ ഇടിയുടെ ആഘാതത്തിലാണ് ഡൽഹി പൊലീസിലെ ഹെഡ് കോൺസ്റ്റബിൾ മരിച്ചത്. കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഡെപ്യൂട്ടി കമ്മീഷണർ മോണികാ ഭരദ്വാജ് പറഞ്ഞു.

പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ പൊലീസ് പട്രോൾ വാഹനം വായുവിൽ 15 അടി മുകളിലേക്ക് ഉയർന്ന ശേഷമാണ് നിലംപതിച്ചത്. പട്രോൾ വാഹനത്തിൽ കുടുങ്ങിപ്പോയത് മൂലമാണ് വാസിർ സിങ് മരിച്ചത്. വാഹനത്തിൽ നിന്ന് പുറത്തുകടന്ന ഡ്രൈവർ കോൺസ്റ്റബിൾ അമിതാണ് 50കാരനെ ആശുപത്രിയിൽ എത്തിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP