Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാഹ പാർട്ടി സഞ്ചരിച്ച ട്രക്ക് പാലത്തിൽ നിന്ന് താഴേക്ക് വീണ് 30 മരണം; പരിക്കേറ്റവരിൽ എട്ടുപേരുടെ നില ഗുരുതരം; അപകടം നടന്നത് ഗുജറാത്തിലെ അനിദ ഗ്രാമത്തിൽ

വിവാഹ പാർട്ടി സഞ്ചരിച്ച ട്രക്ക് പാലത്തിൽ നിന്ന് താഴേക്ക് വീണ് 30 മരണം; പരിക്കേറ്റവരിൽ എട്ടുപേരുടെ നില ഗുരുതരം; അപകടം നടന്നത് ഗുജറാത്തിലെ അനിദ ഗ്രാമത്തിൽ

അഹ്മദാബാദ്: വിവാഹ പാർട്ടി സഞ്ചരിച്ച ട്രക്ക് പാലത്തിൽ നിന്ന് താഴേക്ക് വീണ് 30 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഭാവ്‌നഗർ ജില്ലയിലെ മേൽപാലത്തിന് മുകളിൽ ട്രക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ ചൊവ്വാഴ്ച രാവിലെ 7.30ഓടെയായിരുന്നു അപകടം. 26 പേർ തൽക്ഷണവും നാലുപേർ ആശുപത്രിയിലുമാണ് മരിച്ചത്. പരിക്കേറ്റവരിൽ എട്ടുപേരുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരിൽ നാലു കുട്ടികളും എട്ട് സ്ത്രീകളും ഉൾപ്പെടും.

60 പേരുമായി അനിദ ഗ്രാമത്തിൽനിന്ന് സമീപ ജില്ലയിലേക്ക് പോകുകയായിരുന്ന വിവാഹ പാർട്ടിയാണ് അപകടത്തിൽപ്പെട്ടത്. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലുലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP