Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്'; എസി- ത്രീ ടയർ ഇക്കണോമി ക്ലാസിന്റെ നിരക്ക് കുറച്ചു; നിരക്ക് കുറച്ചെങ്കിലും സേവനത്തിൽ കുറവ് വരുത്തിയിട്ടില്ലെന്നും റെയിൽവേ

'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്'; എസി- ത്രീ ടയർ ഇക്കണോമി ക്ലാസിന്റെ നിരക്ക് കുറച്ചു; നിരക്ക് കുറച്ചെങ്കിലും സേവനത്തിൽ കുറവ് വരുത്തിയിട്ടില്ലെന്നും റെയിൽവേ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എസി- ത്രീ ടയർ ഇക്കണോമി ക്ലാസ് ടിക്കറ്റിന്റെ നിരക്ക് കുറച്ച് ഇന്ത്യൻ റെയിൽവേ. പുതുക്കിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നതായി റെയിൽവേ മന്ത്രാലയം അറിയിച്ചു.എസി- ത്രീ ടയർ ഇക്കണോമി ക്ലാസ് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് റീഫണ്ട് ലഭിക്കും.

കുറഞ്ഞ ചെലവിൽ എസി യാത്രാസൗകര്യം ഏർപ്പെടുത്തുന്നതിന് വേണ്ടിയാണ് എസി- ത്രീ ടയർ ഇക്കണോമി കോച്ചുകൾ റെയിൽവേ ആരംഭിച്ചത്. എസി- ത്രീ ടയറിനെ അപേക്ഷിച്ച് ആറുമുതൽ ഏഴുശതമാനം വരെ കുറവായിരുന്നു ഇക്കണോമി ക്ലാസിന്റെ നിരക്ക്. എന്നാൽ കഴിഞ്ഞവർഷം എസി- ത്രീ ടയർ ടിക്കറ്റ് നിരക്കിന് സമാനമായി ഇക്കണോമി ക്ലാസ് പരിഷ്‌കരിക്കുകയായിരുന്നു. ഇതിലാണ് മാറ്റം വരുത്തിയത്.

നിരക്ക് കുറച്ചെങ്കിലും നേരത്തെ പോലെ കിടക്കവിരി ലഭിക്കുമെന്നും റെയിൽവേ അറിയിച്ചു. എസി- ത്രീ ടയർ കോച്ചിൽ 72 ബെർത്തുകൾ ആണ് ഉണ്ടാവുക. 80 ബെർത്തുകളാണ് എസി- ത്രീ ടയർ ഇക്കണോമി ക്ലാസിൽ ക്രമീകരിച്ചിരിക്കുന്നതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.എസി- ത്രീ ടയർ ഇക്കണോമി ക്ലാസ് ആരംഭിച്ച ആദ്യ വർഷം 231 കോടിയാണ് റെയിൽവേയ്ക്ക് വരുമാനമായി ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP