Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോളേജിലെ മുതിർന്ന അദ്ധ്യാപകനെ രാജ്യദ്രോഹിയെന്ന് വിളിച്ച് എബിവിപി പ്രവർത്തകരുടെ ഭീഷണി ! തന്നെ അധിക്ഷേപിച്ച് പ്രകടനം നടത്തുന്നവരുടെ കാലു പിടിച്ച് അദ്ധ്യാപകൻ മാപ്പു പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ; സംഭവം വിവാദമായതോടെ ന്യായീകരണവുമായി ബിജെപി എംഎൽഎ രംഗത്ത്

കോളേജിലെ മുതിർന്ന അദ്ധ്യാപകനെ രാജ്യദ്രോഹിയെന്ന് വിളിച്ച് എബിവിപി പ്രവർത്തകരുടെ ഭീഷണി ! തന്നെ അധിക്ഷേപിച്ച് പ്രകടനം നടത്തുന്നവരുടെ കാലു പിടിച്ച് അദ്ധ്യാപകൻ മാപ്പു പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ; സംഭവം വിവാദമായതോടെ ന്യായീകരണവുമായി ബിജെപി എംഎൽഎ രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

മധ്യപ്രദേശ് : മുതിർന്ന അദ്ധ്യാപകൻ വിദ്യാർത്ഥികളുടെ കാലുപിടിച്ച് ക്ഷമ ചോദിക്കുന്ന വീഡിയോ വേദനയോടെയാണ് സമൂഹം കണ്ടത്. മധ്യപ്രദേശിലെ മന്ദ്‌സൂർ ജില്ലയിലാണ് സംഭവം. ഇവിടെ സർക്കാർ കോളേജിൽ മുതിർന്ന പ്രഫസറെ രാജ്യദ്രോഹി എന്ന് വിളിച്ചാണ് എബിവിപി പ്രവർത്തകർ ഭീഷണിപ്പെടുത്തിയത്. അദ്ധ്യാപകൻ ക്ലാസെടുക്കുന്നതിനിടയിലാണ് മുദ്രാവാക്യവുമായി എബിവിപി പ്രവർത്തകർ ക്ലാസിലേക്ക് കയറി വന്നത്. ഇത് നിർത്താൻ അദ്ധ്യാപകൻ ആവശ്യപ്പെട്ടപ്പോൾ രാജ്യദ്രോഹി എന്ന് വിളിച്ച് ഇദ്ദേഹത്തെ അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.

ഇതോടെ 'വന്ദേമാതര'വും 'ഭാരത് മാതാ കീ ജയ് ' എന്നും വിളിക്കുന്നത് തടഞ്ഞു എന്ന് പറഞ്ഞായി വിദ്യാർത്ഥികൾ അദ്ധ്യാപകനെ രാജ്യദ്രോഹിയായി ചിത്രീകരിച്ചു.സംഘടിതമായ അധിക്ഷേപത്തിന് പിന്നാലെ അദ്ധ്യാപകൻ എബിവിപി പ്രവർത്തകരുടെ കാലുപിടിച്ച് മാപ്പ് ചോദിച്ചു. ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു.അധിക്ഷേപത്തിൽ മനംനൊന്ത് അവധിയിൽ പ്രവേശിച്ചിരിക്കുകയാണ് അദ്ധ്യാപകൻ. കോളെജിലെ മുതിർന്ന പ്രൊഫസർ ദിനേശ് ഗുപ്തയുടെ നേരെയാണ് എബിവിപി പ്രവർത്തകരുടെ ഭീഷണിയുണ്ടായത്.

ദേശവിരുദ്ധ നടപടിക്കെതിരെ പൊലീസിൽ കേസ് ഫയൽ ചെയ്യുമെന്ന് ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. അദ്ധ്യാപകൻ വിദ്യാർത്ഥികളുടെ കാലുപിടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.സംഭവത്തെ ന്യായീകരിച്ച് ബിജെപി എംഎൽഎ യശ്പാൽ സിസോദയാ രംഗത്തെത്തി. വിദ്യാർത്ഥികൾ അദ്ധ്യാപകനോട് മാപ്പിരക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം സ്വയം അങ്ങനെ ചെയ്യുന്നതാണെന്നും പറഞ്ഞു. വീഡിയോയിൽ അതിനുള്ള തെളിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP