Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കശ്മീരിലെ തൊഴിലില്ലായ്മയും വ്യവസായ വളർച്ചാ മുരടിപ്പും അടക്കമുള്ളവ കേന്ദ്രസർക്കാർ നിരീക്ഷിക്കുന്നു; 370-ാം വകുപ്പ് റദ്ദാക്കിയ നടപടി ജനങ്ങൾക്ക് പ്രയോജനപ്പെടുമെന്നും കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി

കശ്മീരിലെ തൊഴിലില്ലായ്മയും വ്യവസായ വളർച്ചാ മുരടിപ്പും അടക്കമുള്ളവ കേന്ദ്രസർക്കാർ നിരീക്ഷിക്കുന്നു; 370-ാം വകുപ്പ് റദ്ദാക്കിയ നടപടി ജനങ്ങൾക്ക് പ്രയോജനപ്പെടുമെന്നും കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: കേന്ദ്രസർക്കാർ കശ്മീരിലെ തൊഴിലില്ലായ്മയും വ്യവസായ വളർച്ചാ മുരടിപ്പും അടക്കമുള്ള പ്രശ്നങ്ങൾ നീരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താർ അബ്ബാസ് നഖ്വി. കശ്മീരിലെ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുകളും ഹജ്ജ് ക്വാട്ടയും വർധിപ്പിക്കുമെന്നും കശ്മീർ സന്ദർശന വേളയിൽ അദ്ദേഹം വ്യക്തമാക്കി.

കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടി ജനങ്ങൾക്ക് പ്രയോജനപ്പെടും. കശ്മീരിന്റെ വികസനവും സമൃദ്ധിയും ഉറപ്പാക്കും. കേന്ദ്രമന്ത്രിമാരുടെ കശ്മീർ സന്ദർശനം ഒരു തുടക്കംമാത്രം. ഇതുപോലെയുള്ള കൂടുതൽ നടപടികൾ തുടർന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിൽ നേടുന്നത് അടക്കമുള്ളവ എളുപ്പമാക്കാൻ വാസസ്ഥലം സംബന്ധിച്ച സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്ന നിവേദനം ഫക്കീർ ഗഞ്ച് പ്രദേശത്തെ ജനങ്ങൾ കേന്ദ്ര മന്ത്രിമാർക്ക് നൽകി.

36 കേന്ദ്രമന്ത്രിമാരാണ് വിവിധ ബാച്ചുകളിലായി നിലവിൽ കശ്മീർ സന്ദർശനം നടത്തുന്നത്. ആർട്ടിക്കിൾ 370 ലെ വ്യവസ്ഥകൾ റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത നടപടിക്ക് പിന്നാലെയാണ് കേന്ദ്രമന്ത്രിമാരുടെ സന്ദർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP