Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമിത്ഷായും മോദിയും ഭരിക്കുമ്പോൾ റിപ്പബ്ലിക് ദിനത്തിന് ക്രൈസ്തവ ഭക്തിഗാനമോ? പതിറ്റാണ്ടുകളായി തുടർന്നു വന്ന ആചാരം അവസാനിപ്പിച്ച് കേന്ദ്ര സർക്കാർ; ഗാന്ധിജിയുടെ ഇഷ്ടഗാനം എന്ന നിലയിൽ ചേർക്കപ്പെട്ട സ്‌കോട്ടിഷ് കവി എഴുതിയ ഗാനം ഒഴിവാക്കുന്നത് ഗാന്ധിജിയുടെ 150-ാം ജന്മദിനാഘോഷത്തിനിടയിൽ

അമിത്ഷായും മോദിയും ഭരിക്കുമ്പോൾ റിപ്പബ്ലിക് ദിനത്തിന് ക്രൈസ്തവ ഭക്തിഗാനമോ? പതിറ്റാണ്ടുകളായി തുടർന്നു വന്ന ആചാരം അവസാനിപ്പിച്ച് കേന്ദ്ര സർക്കാർ; ഗാന്ധിജിയുടെ ഇഷ്ടഗാനം എന്ന നിലയിൽ ചേർക്കപ്പെട്ട സ്‌കോട്ടിഷ് കവി എഴുതിയ ഗാനം ഒഴിവാക്കുന്നത് ഗാന്ധിജിയുടെ 150-ാം ജന്മദിനാഘോഷത്തിനിടയിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അമിത്ഷായും മോദിയും ഭരിക്കുമ്പോൾ റിപ്പബ്ലിക് ദിനത്തിന് ക്രൈസ്തവ ഭക്തിഗാനമോ? റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങിൽ നിന്നും ഗാന്ധിജിയുടെ ഇഷ്ടഗാനമായ ക്ര്ിസ്തീയ ഭക്തിഗാനം ഒഴിവാക്കുന്നു. ഗാന്ധിജിയുടെ ഇഷ്ടഗാനം ഒഴിവാക്കുന്നതിന് കാരണം മറ്റുപലതാണ് പറയുന്നതെങ്കിലും ബിജെപി ഭരിക്കൂന്ന ഇന്ത്യയിൽ റിപ്പബ്ലിക് ദിന ചടങ്ങിൽ ക്രിസ്തീയ ഗാനം വേണ്ടെന്ന അമിത് ഷായുടേയും മോദിയുടേയും പിടിവാശിയാണെന്ന ആരോപണമാണ് ഉയരുന്നത്.

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായ ബീറ്റിങ് ദി റിട്രീറ്റിൽ നിന്നാണ്് ഗാന്ധിജിയുടെ പ്രിയഗാനം ഒഴിവാക്കുന്നത്. പതിറ്റാണ്ടുകളായി തുടർന്നു വന്ന ആചാരം ആണ് മോദി സർക്കാർ ഇത്തവണ ഒഴിവാക്കിയത്. അബൈഡ് ബൈ മീ എന്ന ക്രിസ്തീയ ഭക്തി ഗാനമാണ് ഒഴിവാക്കുന്നത്. രാജ്യത്തിന്റെ ആദ്യ റിപ്പബ്ലിക് ദിനാഘോഷം മുതൽ പാടുന്ന ക്രിസ്തീയ ഭക്തിഗാനമാണ് ഇത്. എന്നാൽ യാതൊരു കാരണവും ഇല്ലാതെ ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ നിന്നും ഈ ഗാനം ഒഴിവാക്കുകയാണ് ബിജെപി സർക്കാർ.

ഹെന്റി ഫ്രാൻസിസ് ലൈറ്റ് എന്ന സ്‌കോട്ട്‌ലാൻഡ് കവി എഴുതിയ ഗാനമാണ് അബൈഡ് ബൈ മി. മൈസൂരു സന്ദർശനവേളയിലാണ് ഗാന്ധിജി ആദ്യമായി ഈ ഗാനം കേൾക്കുന്നത്. അന്ന് മുതൽ ഗാന്ധിജിയുടെ ഇഷ്ടഗാനമായി ഇത് മാറുകയും ചെയ്തു. അതിനാൽ തന്നെ രാജ്യം ആദ്യ റിപ്പബ്ലിക് ദിനം ആഘോഷിച്ചപ്പോൾ ഈ ഗാനം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായ ബീറ്റിങ് ദി റിട്രീറ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു. എന്നാൽ പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ആ ഗാനം ഒഴിവാക്കപ്പെടുകയാണ്.

പുതിയ ഗാനങ്ങൾ ഉൾപ്പെടുത്താനാണ് അബൈഡ് ബൈ മീ ഒഴിവാക്കുന്നതെന്നു പ്രതിരോധമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. എന്നാൽ ഗാന്ധിജിയുടെ പ്രിയ ഗാനം ഒഴിവാക്കുന്നത് നിരാശാജനകമാണ്. ഗാന്ധിജിയുടെ 150-ാം ജന്മവാർഷികം രാജ്യം ആഘോഷിക്കവേയാണ് ഗാനം ഒഴിവാക്കപ്പെടുന്നതെന്നു വിമർശനമുയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP