Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് സിങ്വിക്ക് കോവിഡ്; നേരിയ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിശോധന നടത്തിയപ്പോൾ പോസിറ്റീവായി; ഓഫീസിലെ മറ്റു ജീവനക്കാരുടെ പരിശോധനാ ഫലം നെഗറ്റീവ്

മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് സിങ്വിക്ക് കോവിഡ്; നേരിയ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിശോധന നടത്തിയപ്പോൾ പോസിറ്റീവായി; ഓഫീസിലെ മറ്റു ജീവനക്കാരുടെ പരിശോധനാ ഫലം നെഗറ്റീവ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മുതർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് സിംങ്വിക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഇദ്ദേഹത്തിനുള്ളത്. ഇദ്ദേഹത്തിന്റെ ഓഫീസിലെ മറ്റുള്ള ജീവനക്കാരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. മറ്റൊരു കോൺഗ്രസ് നേതാവായ സഞ്ജയ് ഝാ യ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിങ്വിയുടെ പരിശോധന നടത്തിയത്.

അതേസമയം ഡൽഹി ആരോഗ്യമന്ത്രി കോവിഡ് മുക്തനായി. കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ പ്ലാസ്മ തെറാപ്പിക്ക് വിധേയമാക്കിയിരുന്നു. അതിന് പിന്നാലെ നടത്തിയ പരിശോധനാ ഫലത്തിലാണ് കോവിഡ് നെഗറ്റീവായത്. ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ന്യൂമോണിയയുടെ ഫലമായി കടുത്ത ശ്വാസതടസ്സം നേരിട്ടിരുന്ന ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി വെള്ളിയാഴ്ച ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

സർക്കാർ ആശുപത്രിയായ രാജീവ്ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റിയിൽനിന്ന് തെക്കൻ ഡൽഹിയിലെ മാക്സ് ആശുപത്രിയിലേക്കാണ് മാറ്റിയത്. ഐ.സി.യു.വിൽ കഴിയുന്ന ഇദ്ദേഹത്തിന് മുഴുവൻ സമയവും ഓക്സിജൻ നൽകുന്നുണ്ട്. ജയിനിന്റെ ആരോഗ്യം മോശമായ സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ ചുമതല ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കാണ്.

സത്യേന്ദർ ജയിൻ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. ഞായറാഴ്ച അമിത് ഷാ വിളിച്ചുചേർത്ത ഡൽഹിയിലെ കോവിഡ് അവലോകന യോഗത്തിൽ ജയിൻ പങ്കെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP