Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

പെട്രോളിന്റെയും ഡീസലിന്റെയും തീരുവയായി 39,000 കോടി രൂപ സർക്കാർ ഖജനാവിലെത്തും; ഈ തുക സത്യസന്ധനായ മോദിജിയുടെ കൈകളിൽ സുരക്ഷിതം; ഇന്ധന വിലവർദ്ധനവിൽ എ പി അബ്ദുല്ലക്കുട്ടിയുടെ പ്രതികരണം ഇങ്ങനെ

പെട്രോളിന്റെയും ഡീസലിന്റെയും തീരുവയായി 39,000 കോടി രൂപ സർക്കാർ ഖജനാവിലെത്തും; ഈ തുക സത്യസന്ധനായ മോദിജിയുടെ കൈകളിൽ സുരക്ഷിതം; ഇന്ധന വിലവർദ്ധനവിൽ എ പി അബ്ദുല്ലക്കുട്ടിയുടെ പ്രതികരണം ഇങ്ങനെ

സ്വന്തം ലേഖകൻ

കണ്ണൂർ: കേന്ദ്ര സർക്കാർ ഇന്ധനവില വർധിപ്പിച്ചതിന് ന്യായീകരിച്ചു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി. പെട്രോളിന്റെയും ഡീസലിന്റെയും തീരുവയായി 39,000 കോടി രൂപ സർക്കാർ ഖജനാവിലെത്തുമെന്നാണ് അബ്ദുല്ലക്കുട്ടി പറയുന്നത്. ഇത് ക്ഷേമപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നും അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു.

കവി കാളിദാസൻ രഘുവംശത്തിൽ ദീലീപ മഹാരാജാവിന്റെ നികുതിയെക്കുറിച്ച് പരാമർശിച്ച സംഭവം അബ്ദുല്ലക്കുട്ടി ഉദാഹരിച്ചു. സൂര്യൻ ഭൂമിയിലെ ജലം നീരാവിയാക്കി കാർമേഘങ്ങൾ സൃഷ്ടിക്കുന്നു. അത് മഴയെന്ന അനുഗ്രഹമായി ജനങ്ങളിലേക്ക് പെയ്തിറങ്ങുന്നു. ഇതുപോലെ കേന്ദ്ര സർക്കാർ പിരിക്കുന്ന നികുതിയെല്ലാം ജനങ്ങളിലേക്ക് എത്തുമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

അഴിമതിക്കാർ മോദി സർക്കാറിൽ ഇല്ലെന്നതിനാൽ നികുതി പണമെല്ലാം രാഷ്ട്രീയ സന്യാസിയും സത്യസന്ധനുമായ മോദിജിയുടെ കൈകളിൽ സുരക്ഷിതമാണെന്നും അബ്ദുല്ലക്കുട്ടി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP