Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വമ്പൻ ഉദ്യാനവും പടുകൂറ്റൻ പ്രതിമയും പണിയും; പാമ്പൻ പാലവും കലാമിന്റെ കബറും ചേർത്ത് തമിഴ്‌നാട് ടൂറിസം വളരും

വമ്പൻ ഉദ്യാനവും പടുകൂറ്റൻ പ്രതിമയും പണിയും; പാമ്പൻ പാലവും കലാമിന്റെ കബറും ചേർത്ത് തമിഴ്‌നാട് ടൂറിസം വളരും

രാമേശ്വരം: അന്തരിച്ച മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ കബറിടത്തെ സഞ്ചാരികളുടെ പ്രിയ കേന്ദ്രമാക്കി മാറ്റാൻ കേന്ദ്ര സർക്കാർ നടപടി തുടങ്ങി. ഇവിടെ വലിയ ശാസ്ത്ര മ്യൂസിയം പണികഴിപ്പിക്കാനാണ് തീരുമാനം. പേക്കരിമ്പിൽ കലാമിന്റെ കബറിന് സമീപം ഉദ്യാനം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉടൻ ഏർപ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതിനുള്ള നടപടിയും തുടങ്ങി കഴിഞ്ഞു.

തമിഴ്‌നാട്ടിലെ പ്രധാന ക്ഷേത്ര നഗരങ്ങളിലൊന്നാണ് രാമേശ്വരം. ധനുഷ്‌കോടിയിലേക്ക് സഞ്ചാരികൾ ധാരാളമായി എത്താറുണ്ട്. പാമ്പൻ പാലവും വിസ്മയമാണ്. ഇതിനൊപ്പം കലാമിന്റെ കബറും ടൂറിസം സാധ്യതകൾക്കായി ഉപയോഗിക്കും. ഇതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇന്ത്യയുടെ മിസൈൽ മാനും രാഷ്ട്രപതിയുമായിരുന്ന കലാമിന്റെ സ്വപ്‌നങ്ങൾക്ക് ചിറക് വയ്ക്കുന്ന തരത്തിലാകും സ്മാരകം ഒരുക്കുക. കലാമിന്റെ വമ്പൻ പ്രതിമാ നിർമ്മാണവും പണിയും. ടൂറിസം സാധ്യതകൾ കൂടി പരിഗണിച്ചാകും ഈ നിർമ്മാണങ്ങൾ.

രാമേശ്വരത്ത് പാമ്പൻ പാലത്തിന് സമീപം പേക്കരിമ്പിലാണ് അബ്ദുൽ കലാമിന്റെ കബർ. വിശാലവും വിജനവുമായ പ്രദേശമാണ് പേക്കരിമ്പ്. ഇവിടെ രണ്ടര ഏക്കർ സ്ഥലമാണ് സംസ്ഥാന സർക്കാർ കലാമിന്റെ കബർ ഒരുക്കുന്നതിന് വിട്ടുകൊടുത്തത്. പാമ്പൻ പാലത്തിനോടുചേർന്ന് അബ്ദുൽ കലാമിന്റെ കൂറ്റൻ പ്രതിമ സ്ഥാപിക്കുന്നതിനുള്ള പദ്ധതി സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണ്. വിവിധ സംഘടനകളുടെ താത്പര്യപ്രകാരമാണ് പ്രതിമ നിർമ്മാണപദ്ധതി പരിഗണിക്കുന്നത്. പ്രതിമാ സ്ഥാപനത്തിന്റെ രൂപരേഖ തയ്യാറായിക്കഴിഞ്ഞതായി അധികൃതർ അറിയിച്ചു.

അതിനിടെ കലാമിന്റെ കബറിന് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തി. 10 അംഗ സായുധ പൊലീസ് സംഘം 24 മണിക്കൂറും കബറിടത്തിന് കാവൽനിൽക്കുമെന്ന് രാമനാഥപുരം ജില്ലാ പൊലീസ് സൂപ്രണ്ട് മയിൽവാഹനൻ പറഞ്ഞു. രാമേശ്വരത്ത് പാമ്പൻ പാലത്തിന് സമീപം പേക്കരിമ്പിലാണ് അബ്ദുൽ കലാമിന്റെ കബർ. വിശാലവും വിജനവുമായ പ്രദേശമാണ് പേക്കരിമ്പ്. ഇവിടെ രണ്ടര ഏക്കർ സ്ഥലമാണ് സംസ്ഥാന സർക്കാർ കലാമിന്റെ കബർ ഒരുക്കുന്നതിന് വിട്ടുകൊടുത്തത്.

രാത്രിയിലും ഈ പ്രദേശത്ത് വൈദ്യുതി എത്തിക്കുന്നതിനുള്ള സംവിധാനങ്ങൾ പൂർത്തിയായി. തങ്കച്ചിമഠം സർക്കിൾ ഇൻസ്‌പെക്ടർ എ. ധനപാലന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇപ്പോൾ അവിടെ സുരക്ഷാച്ചുമതല വഹിക്കുന്നത്. മുൻ രാഷ്ട്രപതിയോടുള്ള ആദരസൂചകമായിട്ടായിരിക്കും ഇവിടെ സ്മാരകം നിർമ്മിക്കുക. കേന്ദ്രഗവൺമെന്റ് നിർദേശപ്രകാരമായിരിക്കും സ്മാരക നിർമ്മാണ പ്രവർത്തനങ്ങളിൽ തീരുമാനമുണ്ടാവുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP